ദക്ഷിണേന്ത്യയില്‍ നിന്നും പിന്തള്ളപ്പെടുന്ന ബിജെപി

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ നിന്നും ബിജെപി പിന്തള്ളപ്പെടുന്നതായിട്ടാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാവുന്നത്.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നും തെലങ്കാനയില്‍ നിന്നും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ ബിജെപി.

ദക്ഷിണേന്ത്യയിലെ അവരുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ കര്‍ണാടകയില്‍ എട്ട് സീറ്റുകളുടെ കുറവാണ് 2019നെ അപേക്ഷിച്ച് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.

28 സീറ്റുകളില്‍ 17 ഇടത്ത് ബിജെപി വിജയിച്ചു.

സഖ്യകക്ഷിയായ ജെഡിഎസ് രണ്ട് സീറ്റില്‍ വിജയിച്ചു.

2019ല്‍ ബിജെപിക്ക് 27 സീറ്റ് കിട്ടിയ സ്ഥലത്താണ് ഇത്തവണ 17 ആയി ചുരുങ്ങിയത്.


ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ വെറും ഒരു സീറ്റില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ ഒമ്പത് സീറ്റുകള്‍ നേടി ഗംഭീര വിജയം നേടുകയായിരുന്നു.

സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് അവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും ഒപ്പം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയും ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ്.

കര്‍ണാടകയില്‍ പരമാവധി അഞ്ച് സീറ്റിനപ്പുറം കോണ്‍ഗ്രസ് നേടില്ലെന്നായിരുന്നു സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ അതിനും മുകളിലാണ് കോണ്‍ഗ്രസ് കുതിപ്പ് നടത്തിയത്. ബിജെപിയെ സംബന്ധിച്ച് യെദിയൂരപ്പ പ്രചാരണ പരിപാടികളുടെ നേതൃത്വം ഏറ്റെടുക്കാത്തത് സാമുധായിക സമവാക്യത്തെ ബാധിച്ചിരുന്നു.

17 ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിനും ബിജെപിക്കും എട്ട് സീറ്റ് വീതം ലഭിച്ചപ്പോള്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഎംഎ പാര്‍ട്ടി ഒരു സീറ്റില്‍ വിജയിച്ചു.

സിദ്ധരാമയ്യ സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളും രാഹുല്‍ ഗാന്ധിയോട് സാധാരണക്കാര്‍ക്ക് ജോഡോ യാത്രയ്ക്ക് ശേഷമുള്ള മതിപ്പുമാണ് കോണ്‍ഗ്രസ് ഉപയോഗിച്ചത്.

അതോടൊപ്പം തന്നെ ബിജെപിക്കുള്ളിലെ തമ്മിലടിയും കോണ്‍ഗ്രസ് ആയുധമാക്കി.

അതേസമയം, അടുത്തിടെ ഭരണം പിടിച്ച തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....