തുടർച്ചയായ മൂന്നാം തവണയും ജനങ്ങള്‍ എൻഡിഎയില്‍ വിശ്വാസമർപ്പിച്ചുവെന്ന് പ്രധാനമന്ത്രി

സമൂഹത്തിന്റെ എല്ലാ തട്ടിലും വികസനം ഉറപ്പിക്കാൻ എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷം 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം ഭൂതകാലമാകുന്നതുവരെ ആ ദൗത്യത്തില്‍ നിന്ന് പിൻമാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്‌നാഥ് സിംഗ്, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെയും നേതാക്കളെയും ബിജെപി പ്രവർത്തകർ സ്വീകരിച്ചത്.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആശുപത്രിയില്‍

മഹാരാഷ്ട്രയില്‍ സർക്കാർ രൂപവത്കരണ ശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടെ കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെയെ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ അസുഖം ബാധിച്ച്‌...

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം

വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം.ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച...

ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴ

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി...

ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്....