രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവായേക്കും

ലോക്‌സഭ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ സജീവമാക്കി.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണം എന്നാണ് ഭൂരിഭാഗം നേതാക്കളുടേയും വികാരം.

99 എംപിമാര്‍ ഉള്ളതിനാല്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്തേക്കും എന്നാണ് സൂചന.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാകും പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

പ്രവര്‍ത്തക സമിതി യോഗത്തിന്റെ തിയതി ഇന്ന് പ്രഖ്യാപിച്ചേക്കും.

2019 ല്‍ ലോക്‌സഭ കക്ഷി നേതാവ് പദവി ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിച്ചിരുന്നു.

എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്‍ഡ്യ സഖ്യം.

നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്‍ഡ്യ സഖ്യത്തിന് സാധിക്കില്ല.

എന്നാല്‍ സര്‍ക്കാര്‍ രൂപീകരണം എന്നത് എന്നന്നേക്കുമായി അടഞ്ഞ അധ്യായമായി ഇന്‍ഡ്യ സഖ്യം കാണുന്നുമില്ല.

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...