കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം – പ്ലസ് ടു, എസ് എസ് എല്‍ സി -ഉന്നതവിജയികളെ ആദരിച്ചു

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നിന്ന് ഈ വര്‍ഷത്തെ എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചീഫ് വിപ്പ് എന്‍ ജയരാജ് ആദരിച്ചു.

നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടങ്ങള്‍ക്ക് പ്രോത്സാഹനമായി എല്ലാവര്‍ഷവും നടത്തിവരുന്ന എം എല്‍ എ എക്‌സലന്‍സ് അവാര്‍ഡിന്റെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ദക്ഷിണേന്ത്യയിലെ മികച്ച വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിലൊന്നായ സൈലം ലേണിങ്ങുമായി സഹകരിച്ചാണ് ഇത്തവണ ആദരവ് സംഘടിപ്പിച്ചത്.

നിയോജകമണ്ഡലത്തിലെ സ്റ്റേറ്റ്-സിബിഎസ്ഇ സിലബസിലെ 276 പ്ലസ്ടു വിദ്യാര്‍ത്ഥികളെയും 424 എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളെയുമാണ് ആദരിച്ചത്.

പൊന്‍കുന്നം ഫെറോനാ പള്ളിയുടെ പാരീഷ്ഹാളില്‍ നടന്ന വിപുലമായ ചടങ്ങ് ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച വിജയികളായ വിദ്യാര്‍ത്ഥികള്‍ ദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു.

ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ആര്‍.ശ്രീകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ പൊന്‍കുന്നം ഹോളി ഫാമിലി പള്ളി വികാരി ഫാദര്‍ ജോണി ചെരിപുറം, കാഞ്ഞിരപ്പള്ളി ഡി ഇ ഒ രാകേഷ് ഇ റ്റി., സൈലം അക്കാദമി കോര്‍ഡിനേറ്റര്‍ ജിഷ്ണു സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങിന്റെ ഭാഗമായി കുട്ടികള്‍ക്കായി സൈലം ലേണിങ്ങ് അക്കാദമിക് വിഭാഗം കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു.

Leave a Reply

spot_img

Related articles

മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണന; വെള്ളാപ്പള്ളി നടേശൻ

മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയാണ്. ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും ഇവർ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമാണെന്നും എസ് എൻ ഡി പി യോഗം...

ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ കുടുംബത്തിന് വീട്; നടപടികൾ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ

തമ്പാനൂർ റയിൽവേ സ്റ്റേഷൻ പരിസരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ....

ഗോകുലം ഗോപാലനെ ഇന്നും ചോദ്യം ചെയ്തേക്കും; ഇഡി നീക്കത്തിന് എമ്പുരാൻ സിനിമയുമായി സാമ്യം:1000 കോടിയുടെ നിയമലംഘനം

വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യംചെയ്യൽ എന്നാണ് സൂചന....

ആശാവർക്കർമാരുടെ രാപ്പകൽ സമരം ഇന്ന് 55-ാം ദിവസത്തിലേക്ക്

ആശാവർക്കർമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന രാപ്പകൽ സമരം ഇന്ന് 55-ാം ദിവസത്തിലേക്ക്. ആശമാര്‍ നിരാഹാര സമരം തുടങ്ങിയിട്ട് ഇന്ന് 16 -ാം ദിവസമാണ്.മന്ത്രിയുമായി വീണ്ടും...