ടി20 ലോകകപ്പ്: ആദ്യ മത്സരത്തില്‍ പാകിസ്ഥാൻ യുഎസിനോട് തോറ്റു

ഗ്രൂപ്പ് എയില്‍ സൂപ്പര്‍ ഓവറിലായിരുന്നു പാകിസ്ഥാന്റെ തോല്‍വി.

ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗില്‍ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താനായി.

പിന്നാലെ സൂപ്പര്‍ ഓവറിലേക്ക്. 19 റണ്‍സ് വിജലക്ഷ്യമാണ് യുഎസ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനാണ് സാധിച്ചത്.

തോല്‍വിയോടെ പാകിസ്ഥാന് ഗ്രൂപ്പില്‍ പ്രതിരോധത്തിലായി. ഇനി സൂപ്പര്‍ എട്ടിലെത്തുക പ്രയാസമെന്ന് തന്നെ പറയാം.

ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് അവസാന എട്ടിലേക്ക് മുന്നേറുക. ശക്തരായ ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ മത്സരം.

അതിലും തോറ്റാല്‍ കാര്യങ്ങള്‍ കൈവിട്ട് പോവും. പിന്നീട് കാനഡ, അയര്‍ലന്‍ഡ് ടീമുകളെ പാകസിസ്ഥാന് നേരിടണം.


രണ്ട് മത്സരങ്ങളും ജയിച്ച യുഎസാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ആദ്യ മത്സരത്തില്‍ അവര്‍ക്ക് കാനഡയെ തോല്‍പ്പിക്കാനായിരുന്നു. ഇപ്പോഴത്തെ ഫോമില്‍ അവര്‍ക്ക് അനായാസം അയര്‍ലന്‍ഡിനെ മറികടക്കാമെന്ന് തന്നെ കരുതാം.

അതോടെ ഇന്ത്യയോട് തോറ്റാല്‍ പോലും കാര്യങ്ങള്‍ യുഎസിന് അനുകൂലമാവും.

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അടുത്ത മൂന്ന് മത്സരങ്ങളും ജയിക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല, യുഎസ് അയര്‍ലന്‍ഡിനോട് തോല്‍ക്കാനും പാകിസ്ഥാന്‍ കാത്തിരിക്കണം

Leave a Reply

spot_img

Related articles

പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം – നിര്‍മ്മാണോദ്ഘാടനം നടത്തി ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ് ആയി മാറും വാഴൂര്‍ പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍...

നാലാം പോരാട്ടത്തിൽ ഡിങ് ലിറനെ സമനിലയില്‍ പിടിച്ച് ഗുകേഷ്

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ നാലാം പോരാട്ടം സമനിലയില്‍. ഇന്ത്യന്‍ കൗമാരതാരം ഡി ഗുകേഷും നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും തമ്മിലാണ് മത്സരം.42...

ലോക ചെസ് ചാംപ്യന്‍ഷിപ്പ്: ആദ്യ റൗണ്ടിൽ ഡി ഗുകേഷിന് തോൽവി

യുടെ കൗമാരതാരം ഡി ഗുകേഷിനു തോൽവി.ചൈനയുടെ ഡിങ് ലിറനോടാണ് ഗുകേഷ് തോറ്റത്.ആദ്യ മല്‍സരത്തില്‍ ഗുകേഷ് വെള്ളക്കരുക്കളുമായും ഡിങ് ലിറന്‍ കറുത്തകരുക്കളുമായാണ് മത്സരിച്ചത്.ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന...

പെർത്ത് ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് ഓസ്ട്രേലിയയെ തോല്പിച്ചു

പെർത്ത് ടെസ്റ്റിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം; ഓസ്ട്രേലിയയെ തോല്പിച്ചത് 295 റൺസിന്. സ്കോർ -ഇന്ത്യ - ഒന്നാം ഇന്നിംഗ്‌സ് - 150രണ്ടാം ഇന്നിംഗ്സ് - 487/6...