തെരഞ്ഞെടുപ്പു ഫലം വന്നശേഷമുള്ള സിപിഎമ്മിന്‍റെ ആദ്യത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ലോക്സഭ തെരഞ്ഞെടുപ്പു ഫലം വന്നശേഷമുള്ള സിപിഎമ്മിന്‍റെ ആദ്യത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും.

തെരഞ്ഞെടുപ്പു ഫലത്തെ സംബന്ധിച്ചു പ്രാഥമിക വിലയിരുത്തല്‍ മാത്രമേ ഇന്നത്തെ യോഗത്തില്‍ ഉണ്ടാകൂ. പാർട്ടി ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള റിപ്പോർട്ട് അടുത്ത ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനു ലഭിക്കും.

ഈ മാസം 16 മുതല്‍ 20 വരെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളിലാകും ഫലത്തെ സംബന്ധിച്ചുള്ള വിശദമായ പരിശോധനയും ചർച്ചയും നടക്കുക. രാജ്യസഭാ തെരഞ്ഞെടുപ്പാണ് ഇന്നത്തെ പ്രധാന അജണ്ട.

രാജ്യസഭയിലേക്കുള്ള പാർട്ടി സ്ഥാനാർഥിയുടെ കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കാനാണു സാധ്യത. രണ്ടാമത്തെ സീറ്റ് ആർക്കു നല്‍കണമെന്ന കാര്യത്തില്‍ ഇപ്പോഴും സിപിഎം തീരുമാനമെടുത്തിട്ടില്ല. സിപിഐയും കേരള കോണ്‍ഗ്രസ്-എമ്മും സീറ്റു വേണമെന്ന നിലപാടിലാണ്.
മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരില്‍ വിജയിച്ച സാഹചര്യത്തില്‍ പുതിയ മന്ത്രിയുടെ കാര്യത്തിലും രണ്ടു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ചും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തല്‍ നടത്തും.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...