വിദേശ തൊഴില്‍ വായ്പാ പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ‘വിദേശ തൊഴില്‍ വായ്പാ പദ്ധതി’ യില്‍ പരിഗണിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ട യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിനുളള ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം.

നോര്‍ക്ക റൂട്ട്‌സ്, ഒഡേപെക് (NORKA ROOTS, ODEPEC) എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും.

അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപ അധികരിക്കരുത്. പദ്ധതിയുടെ പരമാവധി വായ്പാ തുക 2 ലക്ഷം രൂപ.

അതില്‍ 1 ലക്ഷം രൂപ വരെ അര്‍ഹരായവര്‍ക്ക് സബ്സിഡിയായി അനുവദിക്കും. അമ്പത് വയസ് കവിയാത്തവരും രണ്ടര ലക്ഷം രൂപയ്ക്കുള്ളില്‍ കുടുംബ വാര്‍ഷിക വരുമാനമുള്ളവരുമായ അപേക്ഷകര്‍ക്ക് മാത്രമേ സബ്സിഡിക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളു.

വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ്, വിസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവ ലഭിച്ചിരിക്കണം

. താത്പര്യമുള്ള അപേക്ഷകര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ അതാതു ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക. മൊബൈല്‍ 0484-2302663, 9400068507.

Leave a Reply

spot_img

Related articles

ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മൊഴിയെടുത്തു

എറണാകുളം ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ ചോദ്യം ചെയ്ത് പൊലീസ്. ആലുവ കമ്പനിപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്.തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്ന്...

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ. ശ്രീനാരായണ ഗുരുവിന്റെ പേരും അദ്ദേഹത്തിന്റെ ദാർശനിക നിലപാടുകളും ഹിന്ദുത്വത്തിന് എതിര്. എന്നിട്ടും ആ ആശയത്തെ ഹിന്ദുത്വത്തിനൊപ്പം...

കോട്ടയം–വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്

കോട്ടയം-വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്.തുറമുഖ വികസനത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുമായി അടുത്ത ഘട്ട പ്രവർത്തനങ്ങൾ നിശ്ചയിക്കാനായി പോർട്ട് അധികൃതർ അടുത്ത...

ചേരാനല്ലൂര്‍ അപകടം; സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം

ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം .ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ ഉറപ്പിന്...