മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയില്‍ താത്കാലിക നിയമനം


മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഫ്ളബോട്ടമിസ്റ്റ്, ജൂനിയർ കാത്ത്‍ലാബ് ടെക്നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ്, സി.എസ്.എസ്.ടി ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

യോഗ്യത: (1) ഫ്ളബോട്ടമിസ്റ്റ്- ഗവ. അംഗീകൃത, രണ്ടു വര്‍ഷത്തെ ഡി.എം.എല്‍.ടി കോഴ്സ് വിജയം, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, രാവിലെ 9 മണി മുതൽ 1.30 വരെ വാർഡുകളിൽ നിന്നും ബ്ലഡ് സാംപിൾ കളക്‌ട് ചെയ്യുന്നതിനും ബാക്കി സമയം നാലു മണി വരെ സെൻട്രൽ ലാബിൽ പ്രവർത്തിക്കുന്നതിനും തയ്യാറുള്ളവരായിരിക്കണം.

(2) ജൂനിയർ കാത്ത്‍ലാബ് ടെക്നീഷ്യൻ- ഗവ. അംഗീകൃത ബി.സി.വി.ടി/ ഡി.സി.വി.ടി കോഴ്‌സ് വിജയം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കാത്ത്‍ലാബ് പ്രവൃത്തി പരിചയം (3) സെക്യൂരിറ്റി സ്റ്റാഫ് – 56 വയസ്സിൽ കവിയാത്ത വിമുക്ത ഭടൻമാരോ അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരോ ആയിരിക്കണം. മഞ്ചേരി നിവാസികൾക്ക് മുൻഗണന നല്‍കും.

(4) സി.എസ്.എസ്.ടി ടെക്നീഷ്യൻ – എസ്.എസ്.എൽ.സി വിജയം, എന്‍.ടി.സി ഇൻ ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക് / മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജി അല്ലെങ്കില്‍ ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സി.എസ്.ആർ ടെക്നോളജിയിലെ ഡിപ്ലോമ.

ഇന്റര്‍വ്യൂ തീയതികള്‍: ഫ്ളബോട്ടമിസ്റ്റ്- ജൂണ്‍ 13 രാവിലെ 10.30, ജൂനിയർ കാത്ത്‍ലാബ് ടെക്നീഷ്യൻ- ജൂണ്‍ 14 രാവിലെ 10.30, സെക്യൂരിറ്റി സ്റ്റാഫ്- ജൂണ്‍ 15 രാവിലെ 10.30, സി.എസ്.എസ്.ടി ടെക്നീഷ്യൻ- ജൂണ്‍ 21 രാവിലെ 10.30. നിർദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ (സെക്യൂരിറ്റി സ്റ്റാഫിന് 56 വയസ്സ്) ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2762037.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...