സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി

മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി ഭരണകൂടം.

രാഷ്‌ട്രപതി ഭവനും സമീപ പ്രദേശത്തുമാണ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുള്ളത്. നാളെ വൈകിട്ടാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.

ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാൻ രാഷ്‌ട്രത്തലവൻമാർ ഉള്‍പ്പെടെ നിരവധി ലോകനേതാക്കള്‍ ചടങ്ങിന്റെ ഭാഗമാകും. 8000 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണം.

നക്‌സലുകളും ഭീകരരും ഉള്‍പ്പെടുന്ന രാജ്യവിരുദ്ധ ശക്തികള്‍ അന്നേ ദിവസം പൊതുജനങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും സുരക്ഷയ്‌ക്ക് ഭീഷണിയാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പാരാ-ഗ്ലൈഡറുകള്‍, പാരാ-മോട്ടോറുകള്‍, ഹാംഗ്-ഗ്ലൈഡറുകള്‍, യുഎവികള്‍, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകള്‍, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റുകള്‍ തുടങ്ങിയവയ്‌ക്ക് ഈ മേഖലയില്‍ നാളെയും മറ്റന്നാളും നിരോധനം ഏർപ്പെടുത്തിയതായും ഡല്‍ഹി പൊലീസ് അറിയിച്ചു

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...