നാം തിരഞ്ഞെടുക്കുന്ന ഭാവി കേരളത്തിൽ കൃഷിക്ക് ഭാവി ഇല്ല

പഴയ കളക്ഠർ ബ്രോ പ്രശാന്തിൻ്റെ ഇൻ്റർവ്യൂ കണ്ടശേഷം മുരളി തുമാരുകുടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ദേയമാവുകയാണ്. യൂറ്റ്യൂബ് ലിങ്കും ,ഷെയർ ചെയ്തിട്ടുണ്ട്

പോസ്റ്റിൻ്റെ പൂർണ്ണരൂപം

ഏറെ നാളായി ഞാൻ പറയുന്ന കാര്യമാണ്. അച്ഛനും അമ്മയും അപ്പൂപ്പനും അമ്മാവനും ഒക്കെ കൃഷിക്കാർ ആയിരുന്നത് കൊണ്ടോ, പാരമ്പര്യമായി കൃഷിഭൂമി കിട്ടിയതുകൊണ്ടോ ഒക്കെ കൃഷിക്കിറങ്ങുകയും അവർ ചെയ്തിരുന്ന വിളയും രീതികളും ഉപയോഗിക്കുകയും ചെയ്യുന്ന കൃഷിക്ക് ഭാവിയില്ല.

കേരളത്തിന്റെ ഭക്ഷ്യ സുരക്ഷക്ക് വേണ്ടി നമ്മുടെ നെൽപ്പാടങ്ങളിൽ ഒക്കെ നെല്ല് കൃഷി ചെയ്യണം എന്നൊക്കെ ചിന്തിച്ചു സർക്കാർ നടത്തുന്ന കൃഷി പ്രോത്സാഹനം ഭാവി ഉള്ള ഒന്നല്ല.

ഇത്തരം കൃഷി നടത്തുന്നവർക്കും അതിനെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾക്കും ഭാവിയില്ല.

ഈ അഭിപ്രായത്തിൽ മാറ്റമില്ല

കൃഷിയാണ് കേരളത്തിന്റെ ഭാവി

കൃഷി എന്നത് ധർമ്മമോ കർമ്മമോ ഒന്നുമല്ല, അടിസ്ഥാനമായി ഒരു ബിസിനസ്സ് ആണ്. തമിഴ്‌നാട്ടിൽ അവർ പച്ചക്കറി കൃഷി ചെയ്യുന്നത് മലയാളികൾക്ക് അവിയൽ ഉണ്ടാക്കാൻ വേണ്ടിയല്ല. കയ്യിലുള്ള വിഭവങ്ങൾ കൊണ്ട് (സ്ഥലം, അറിവ്, അധ്വാനം) കൂടുതൽ പണം ഉണ്ടാക്കാൻ വേണ്ടിയാണ്.

ഇത്തരത്തിൽ കൃഷിയെ ഒരു ബിസിനസ്സ് ആയി കണ്ട്, കേരളത്തിലെ സാഹചര്യങ്ങൾ മനസ്സിലാക്കി കൃഷി തുടങ്ങിയാൽ നമ്മുടെ സമ്പദ്വ്യവസ്ഥയെ അതിവേഗം മേലോട്ട് ഉയർത്താനും നല്ല പ്രൊഡക്ടിവിറ്റിയും വരുമാനവുമുള്ള ലക്ഷക്കണക്കിന് തൊഴിൽ ഉണ്ടാക്കാനും കൃഷിക്ക് സാധിക്കും.

എന്താണ് നമ്മുടെ പ്രത്യേകതകൾ?

കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ, വെള്ളത്തിന്റെ ലഭ്യത, ഇപ്പോഴും പൂരിതമല്ലാത്ത പ്രാദേശിക വിപണി, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കൃഷി ചെയ്യാൻ പറ്റാത്ത പക്ഷെ ഡിമാൻഡ് ഉള്ള ഏറെ വസ്തുക്കൾ കൃഷി ചെയ്യാനുള്ള സാധ്യത, നാലു വിമാനത്താവളത്തിലൂടെയും കപ്പലിലൂടെയും ലോകവിപണിയുമായി ബന്ധപ്പെടാനുള്ള എളുപ്പം, ലോകമെമ്പാടും പരന്ന് കിടക്കുന്ന മലയാളി വ്യാപാരികളുടെ ശൃംഖല, എവിടെയാണ് ലാഭകരമായി പണം നിക്ഷേപിക്കാൻ സാധിക്കുക എന്ന് നോക്കിയിരിക്കുന്ന ആളുകൾ,

ഇതൊക്കെ കൂട്ടി യോജിപ്പിച്ചാൽ നെതര്ലാന്ഡിനെക്കാൾ വലിയ കൃഷി വിപ്ലവം കേരളത്തിന് സാധ്യമാണ്.

കേരളത്തിന്റെ അത്ര തന്നെ വലിപ്പമുള്ള (40000 ചതുരശ്ര കിലോമീറ്റർ) വർഷത്തിൽ പകുതി സമയം കൃഷിക്ക് അനുകൂലമല്ലാത്ത, കേരളത്തിന്റെ പകുതി ജനസംഖ്യയുള്ള, നീഡർലാൻഡ്‌സിലെ കൃഷി അനുബന്ധിത കയറ്റുമതി 135 ബില്യൺ ഡോളർ ആണ്, അതായത് പത്തുലക്ഷം കൊടിയിലും അധികം രൂപ. ഇത് കേരളത്തിന്റെ മൊത്തം ജി ഡി പി യുടെ അത്രയും.

കൃഷിയാണ് കേരളത്തിന്റെ ഭാവി

ഈ രണ്ടു ഭാവിയും സാധ്യമാണ്, പക്ഷെ അതിൽ ഏത് വേണം എന്ന് നമ്മൾ തന്നെ തീരുമാനിക്കണം.

കൃഷിയെ ഏറെ ഇഷ്ടപ്പെടുന്ന കൃഷിവകുപ്പ് മന്ത്രി ശ്രീ പ്രസാദ്, ഏറെനാളായി കൃഷിവകുപ്പും കാർഷിക സർവ്വ കലാശാലയും കൈകാര്യം ചെയ്യുന്ന ഡോക്ടർ അശോക്, ഇവരോടൊപ്പം പ്രശാന്തിനെ പോലെ ക്രിയേറ്റീവ് ആയ ഒരാൾ കാർഷിക വകുപ്പിൽ എത്തുമ്പോൾ എനിക്ക് ഏറെ പ്രതീക്ഷയുണ്ട്.

പ്രശാന്തിൻ്റെ ഇൻ്റർവ്യൂ കണ്ടിരിക്കേണ്ടതാണ്

മണ്ണിൽ ചവിട്ടി, തോർത്തും തോളിലിട്ട് നടക്കുന്ന വാത്സല്യത്തിലെ രാഘവൻ നായർ എന്ന കർഷക സങ്കൽപ്പത്തിൽ നിന്നും നമ്മൾ മാറണം.

ബെന്സിലും ഓഡിയിലും നടക്കുന്ന കർഷകരെ മാതൃകയാക്കണം. പുതിയ തലമുറ കൃഷിയിൽ സ്റ്റാർട്ട് അപ്പ് നടത്തി യൂണിക്കോൺ ആകുന്ന കാലം വരണം, വരും.

അതാണ് നമ്മുടെ പുതിയ തലമുറ ആഗ്രഹിക്കുന്ന ഭാവി, അതാണ് നാം തെരഞ്ഞെടുക്കേണ്ട ഭാവി

ലിങ്ക് ഒന്നാമത്തെ കമൻ്റിൽ

മുരളി തുമ്മാരുകുടി

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...