കളമശേരിയുടെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യം: മന്ത്രി പി. രാജീവ്

കളമശേരിയുടെ സമഗ്ര കാര്‍ഷിക വികസനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ കുന്നുകര, കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളിലെ വിവിധ തോടുകളുടെ മാലിന്യം നീക്കലും ആഴംകൂട്ടി പുനര്‍ സംയോജിപ്പിക്കലും കലുങ്കുകളുടെയും നീര്‍ച്ചാലുകളുടെയും പുനര്‍നിര്‍മ്മാണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മൂന്ന് പഞ്ചായത്തുകളിലായി എട്ട് കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ആകെ 327 കോടി രൂപയുടെ പദ്ധതിയാണ് കൃഷിക്കൊപ്പം കളമശേരിയുടെ ഭാഗമായി നടപ്പാക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുക. ഇതിൽ 18 കോടിയുടെ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഇതിലൊന്നാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന എട്ട് കോടിയുടെ പദ്ധതി. തൊഴിലുറപ്പുമായി ബന്ധപ്പെട്ട 43 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. കൂടാതെ പെരിയാര്‍ വാലി പുനര്‍നിര്‍മ്മാണത്തിനായി 1.2 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...