ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ പാർട്ടി ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു.

ഇന്ന് ഡൽഹിയിലെത്താനാണ് നിർദ്ദേശം.

സംഘടനാ തലത്തിൽ ശോഭ സുരേന്ദ്രനു ഉയർന്ന പദവി നൽകുന്ന കാര്യം പാർട്ടി നേതൃത്വം പരി​ഗണിക്കുന്നതായി സൂചനകളുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കാലാവധി നിലവിൽ പൂർത്തിയായ സാഹചര്യത്തിലാണ് ശോഭയെ വിളിപ്പിച്ചിരിക്കുന്നത്.സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭ എത്തുമോ എന്നതാണ് ഉറ്റുനോക്കുന്നത്. അതല്ലെങ്കിൽ ദേശീയ തലത്തിൽ നിർണായക പദവിയാകും ചിലപ്പോൾ നൽകുക.

ആലപ്പുഴയില്‍ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിന്‍ കെ.സി. വേണുഗോപാല്‍ വിജയിച്ചിരുന്നുവെങ്കിലും മികച്ച പ്രകടനമായിരുന്നു ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തില്‍ കാഴ്ചവെച്ചത്. 2,99,648 വോട്ടായിരുന്നു ശോഭയ്ക്ക് ലഭിച്ചിരുന്നത്. 2019-ല്‍ ബിജെപി സ്ഥാനാര്‍ഥി നേടിയ 1,87,729 വോട്ടില്‍നിന്നാണ് 2,99,648 ലേക്കെത്തിക്കാന്‍ ശോഭയ്ക്ക് കഴിഞ്ഞത്

Leave a Reply

spot_img

Related articles

മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ച് പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്...

വനിതാ കമ്മീഷന്‍ സിറ്റിങ്; 10 കേസുകള്‍ തീര്‍പ്പാക്കി

കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര...

മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ടു; കടവൂര്‍ ശിവരാജുവിന് വിദഗ്ധ പരിശോധന

അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ധസംഘം കടവൂര്‍...

ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

മാരക ലഹരി വിപത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി സി ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും...