സമുദ്രത്തില്‍ ഒഴുക്കിവിടുന്ന ബോബിംഗ് റോബോട്ടുകളില്‍ ഘടിപ്പിച്ചിട്ടുള്ള തെര്‍മോമീറ്ററുകളില്‍ നിന്നാണ് സമുദ്രതാപനില മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് സാധിക്കുന്നത്.
രണ്ടായിരാമാണ്ടിലാണ് ആര്‍ഗോ ഫ്ളോട്സ് എന്ന ഈ പരീക്ഷണരീതിക്ക് തുടക്കമായത്.
ഇപ്പോള്‍ സമുദ്രതാപനില പഠനവിധേയമാക്കാന്‍ നാലായിരത്തോളം ഉപകരണങ്ങള്‍ ശാസ്ത്രജ്ഞര്‍ സമുദ്രത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്.
പത്തു ദിവസത്തിലൊരിക്കല്‍ റോബോട്ടുകള്‍ ഉപഗ്രഹം വഴി ഡാറ്റ അയക്കും.
ഇത്തരത്തില്‍ വര്‍ഷം തോറും ലക്ഷക്കണക്കിന് താപനില അളവുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭ്യമാകുന്നു.
ആഗോളതാപനം മൂലം ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത് സമുദ്രങ്ങളിലാണെന്ന് ഇത്തരം പഠനങ്ങളിലൂടെയാണ് മനസ്സിലായിട്ടുള്ളത്.