കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്തു

തൃശ്ശൂരിൽ നിന്നുള്ള ലോക്സഭാംഗം സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

രാഷ്ട്രപതി ദ്രൗപതി മുർമു ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഇംഗ്ലീഷിലാണ് സുരേഷ് ഗോപി ചൊല്ലിയത്.

കൊല്ലത്ത് ലക്ഷ്‌മി ഫിലിംസ് ഉടമ കെ. ഗോപിനാഥൻ പിളളയുടെയും ജ്‌ഞാനലക്ഷ്‌മിയുടെയും നാലുമക്കളിൽ മൂത്തയാളാണ് സുരേഷ് ജി.നായർ എന്ന സുരേഷ് ഗോപി
acvnews
1965 ൽ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായെത്തിയ സുരേഷ് ഗോപിക്ക് താരപരിവേഷം ലഭിക്കുന്നത് 90 കളുടെ ആദ്യപകുതിയിൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രങ്ങളിലൂടെയായിരുന്നു. തലസ്‌ഥാനം, ഏകലവ്യൻ, കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളിലൂടെ രണ്ടാം നിരയിൽനിന്നു സൂപ്പർ താരത്തിലേക്ക് അദ്ദേഹം കുതിച്ചുയർന്നു.
കഴിഞ്ഞ ലോക്സഭ ഇലക്ഷനിലും നിയമസഭാ ഇലക്ഷനിലും തൃശൂരിൽ മത്സരിച്ച് പരാജയപ്പെട്ട സുരേഷ് ഗോപി ഇത്തവണ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബി ജെ പി യുടെ ലോക്സഭ അംഗമായി മാറുകയായിരുന്നു.
ഗായികയായ രാധികയാണ് ഭാര്യ.
മലയാളിയായ ജോർജ് കുര്യനും കേന്ദ്ര മന്ത്രിസഭയിൽ ഉണ്ട്.

Leave a Reply

spot_img

Related articles

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...

ഛത്തിസ്ഗഡില്‍ സുരക്ഷാസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തിസ്ഗഡിലെ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു.എട്ടും അഞ്ചും ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്.കൊണ്ടഗാവ്, നാരായണ്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള...

വിവാഹിതരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ല; കൊല്‍ക്കത്ത ഹൈക്കോടതി

വിവാഹിതരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ലന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി. വിവാഹിതരായ രണ്ട് പ്രായപൂർത്തിയായവർ പരസ്പര സമ്മതത്തോടെ ഏർപ്പെടുന്ന ശാരീരിക ബന്ധം ക്രിമിനല്‍ കുറ്റമായി...

രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതൽ കേരളത്തിൽ

രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതൽ കേരളത്തിൽ. മാർച്ചിൽ കേരളത്തിലെ പണപ്പെരുപ്പുനിരക്ക് 6.59 ശതമാനമാണ്. ഗ്രാമങ്ങളിലിത് 7.29 ശതമാനവും നഗരങ്ങളിൽ 5.39 ശതമാനവുമാണ് വിലക്കയറ്റത്തോത്. ഗ്രാമങ്ങളിലെ...