സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ച ശ്രീ. പ്രഭാ വര്‍മ്മയ്ക്ക്കേരളനിയമസഭസഭയുടെ അനുമോദനം

ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരങ്ങളിൽ ഒന്നായ സരസ്വതി സമ്മാൻ വീണ്ടുമൊരിക്കൽക്കൂടി മലയാളത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള ഈ പുരസ്‌ക്കാരം കവി പ്രഭാവർമ്മയാണ്, നമ്മുടെ കേരളത്തിലേക്കും മലയാള ഭാഷയിലേക്കും എത്തിച്ചത്. 

'രൗദ്രസാത്വികം' എന്ന കൃതിക്കു ലഭിച്ച ഈ അംഗീകാരത്തിലൂടെ കവി പ്രഭാവർമ്മയ്‌ക്കൊപ്പം നമ്മുടെ നാടും ഭാഷയും കൂടിയാണ് ആദരിക്കപ്പെടുന്നത്.

ക്ലാസിക്കൽ പദവി നേടിയ മലയാള ഭാഷാ സാഹിത്യം ഇന്ത്യയിലെ മറ്റെല്ലാ ഭാഷാ സാഹിത്യങ്ങൾക്കും മുകളിൽ സ്ഥാനം നേടുന്ന മഹത്വത്തിന്റെ ശ്രേഷ്ഠ മുഹൂർത്തമാണിത്. ഹരിവംശറായി ബച്ചനിൽ തുടങ്ങിയ സരസ്വതി സമ്മാൻ, ബാലാമണിയമ്മ, അയ്യപ്പപ്പണിക്കർ, സുഗതകുമാരി എന്നിവർക്കാണ് ഇതിനുമുമ്പ് മലയാളത്തിൽ ലഭിച്ചിട്ടുള്ളത്.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ചലച്ചിത്ര ഗാനരചനയ്ക്കുള്ള രജത് കമൽ ദേശീയ പുരസ്‌ക്കാരം, എന്നിവയടക്കമുള്ള ദേശീയ പുരസ്‌ക്കാരങ്ങൾ മുമ്പു നേടിയിട്ടുള്ള പ്രഭാവർമ്മ,  സരസ്വതി സമ്മാനിലൂടെ ദേശീയ സാഹിത്യ വ്യക്തിത്വങ്ങളുടെ നിരയിലേക്കു

യർന്നു നിൽക്കുന്നു എന്നത് ഓരോ മലയാളിക്കും അഭിമാനകരമാണ്.
പാരമ്പര്യത്തെയും ആധുനികതയെയും സംയോജിപ്പിക്കുന്ന ശക്തിചൈതന്യങ്ങളുടെ കണ്ണി എന്ന നിലയിൽ കാവ്യചരിത്രം അടയാളപ്പെടുത്തിയിട്ടുള്ള കാവ്യ വ്യക്തിത്വത്തി
നുടമയാണു പ്രഭാവർമ്മ.

ശ്യാമമാധവം’ പോലുള്ള ശ്രദ്ധേയമായ കാവ്യ ആഖ്യായികകളടക്കം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി കൃതികൾ ഉണ്ട്. സരസ്വതി സമ്മാൻ ലബ്ധിയിൽ അദ്ദേഹത്തെ അനുമോദിക്കുന്നു. നാടിന്റെയും ഭാഷയുടെയും സന്തോഷത്തിൽ ഈ സഭ പങ്കു ചേരുകയും ചെയ്യുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....