രാഹുല്‍ ഗാന്ധി ഈമാസം 12ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഈമാസം 12ന് വയനാട്ടിലെത്തും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എപി അനില്‍കുമാര്‍ എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്

. ഡല്‍ഹിയിലെ ജന്‍പഥില്‍ നടന്ന കൂടിക്കാഴ്ചയിലാണ് മണ്ഡല പര്യടനം സംബന്ധിച്ച്‌ തീരുമാനമായത്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് എപി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള കേരളത്തില്‍ നിന്നുള്ള സംഘം കൂടിക്കാഴ്ച നടത്തിയത്.

പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ സര്‍ട്ടിഫിക്കറ്റ് രാഹുല്‍ ഗാന്ധിക്ക് സംഘം കൈമാറി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്തും. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.

വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്നായിരുന്നു കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ റായ്ബറേലി നിലനിര്‍ത്തണമെന്ന ആവശ്യം ഉത്തര്‍പ്രദേശ് പിസിസിയും ഉയര്‍ത്തി. മണ്ഡലത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പ്രിയങ്ക തന്നെ അത് നിഷേധിച്ചു.

പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച്‌ തന്നെ പ്രവര്‍ത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വവും എത്തിയത്.

Leave a Reply

spot_img

Related articles

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...

കേരളത്തിന് എയിംസ് അനുവദിക്കുമോയെന്ന് ജോൺ ബ്രിട്ടാസ്; നിലവിൽ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി

എയിംസിനായി കേരളത്തെ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. രാജ്യസഭയിലെ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയത്. നിലവിലെ ഘട്ടത്തിൽ...

കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ്...

മധു മുല്ലശേരി ബിജെപിയിലേക്ക്

സിപിഎം പുറത്താക്കിയ മധു മുല്ലശ്ശേരി ബി ജെ പിയിലേക്ക്. രാവിലെ 10.30 ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷും...