ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണ് ഈഫൽ ടവറിന് ഒരു മേക്ക് ഓവർ ലഭിച്ചത്.
ചതുർവാർഷിക കായികമേളയായ ഒളിമ്പിക്സിനായി ഫ്രഞ്ച് തലസ്ഥാനത്ത് കായിക ലോകം ഒത്തുചേരുന്നതിന് ഇനി 50 ദിവസമാണുള്ളത്.
ഇക്കഴിഞ്ഞ ജൂൺ 7 വെള്ളിയാഴ്ച പാരീസിലെ ഐക്കണിക് ലാൻഡ്മാർക്കായ ഈഫൽ ടവറിൽ ഒളിമ്പിക് വളയങ്ങൾ സ്ഥാപിച്ചു.
ഈഫൽ ടവറിൻ്റെ തെക്ക് ഭാഗത്ത് സീൻ നദിക്ക് അഭിമുഖമായി ഈ വളയങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഓരോ വളയവും 9 മീറ്റർ (30 അടി) വ്യാസമുള്ളതും റീസൈക്കിൾ ചെയ്ത ഫ്രഞ്ച് സ്റ്റീൽ കൊണ്ട് നിർമ്മിച്ചതുമാണ്.
ജൂലൈ 26 ന് സൂര്യാസ്തമയ സമയത്ത് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ആയിരക്കണക്കിന് അത്ലറ്റുകൾ 6 കിലോമീറ്റർ റൂട്ടിൽ സെയ്നിലെ ബോട്ടുകളിൽ നഗരത്തിലൂടെ പരേഡ് നടത്തും.
ലാ ഡാം ഡി ഫെർ (അയൺ ലേഡി) എന്ന് വിളിപ്പേര് ടവറിനുണ്ട്.
ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന പാരാലിമ്പിക്സ് അവസാനിക്കുന്നതുവരെ എല്ലാ രാത്രികളിലും ഒളിമ്പിക് വളയങ്ങൾ പ്രകാശിക്കും.
പാരീസിലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് മെഡലുകളിൽ ഈഫൽ ടവറിൽ നിന്ന് എടുത്ത ഇരുമ്പിൻ്റെ കഷണങ്ങൾ കൊണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.