മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ


കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി.ഡി.സി.) പാലക്കാട് ജില്ലാ കാര്യാലയത്തില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള വിവിധ വായ്പാ പദ്ധതികളില്‍ പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍പ്പെട്ട മറ്റ് പിന്നോക്ക (ഒ.ബി.സി.) വിഭാഗങ്ങളിലും മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി എന്നീ മതന്യൂനപക്ഷ വിഭാഗങ്ങളിലും ഉള്‍പ്പെട്ടവരില്‍ നിന്നും വായ്പാ അപേക്ഷ ക്ഷണിച്ചു.

താരതമ്യേന കുറഞ്ഞ പലിശനിരക്കിലുള്ള സ്വയംതൊഴില്‍ വായ്പ (പലിശ ആറ് ശതമാനം), ബഹുവിധ ആവശ്യങ്ങള്‍ക്കുള്ള സുവര്‍ണ്ണശ്രീ വായ്പ, ഭവന നിര്‍മ്മാണത്തിനായുള്ള എന്റെവീട് വായ്പ, പ്രവര്‍ത്തന മൂലധന വായ്പ, പ്രവാസി സുരക്ഷ വായ്പ, സ്റ്റാര്‍ട്ട്അപ്പ് വായ്പ, ബിസിനസ്സ് ഡെവലപ്പ്മെന്റ് വായ്പ, വിദ്യാഭ്യാസ വായ്പ, പെണ്‍കുട്ടികളുടെ വിവാഹ ധനസഹായ വായ്പ, ഉദ്യോഗസ്ഥര്‍ക്ക് ഭവന പുനരുദ്ധാരണത്തിനായുള്ള സ്വസ്ഥഗൃഹ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങി വിവിധ വായ്പ പദ്ധതികള്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്നുണ്ട്.

വായ്പകള്‍ക്ക് ജാമ്യവ്യവസ്ഥകള്‍ ബാധകമാണ്. കുടുംബശ്രീ സി.ഡി.എസ് മുഖേന നടപ്പിലാക്കുന്ന ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ കൂടുതലുള്ള അയല്‍ക്കൂട്ടങ്ങളിലെ വനിതകള്‍ക്കായുള്ള മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയില്‍ (പലിശ 4-4.5 ശതമാനം) ഒരു കുടുംബശ്രീ സി.ഡി.എസിന് മൂന്ന് കോടി രൂപവരെ അനുവദിക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പക്കും ഇപ്പോള്‍ അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി പാലക്കാട് നഗരത്തില്‍ വെസ്റ്റ് ഫോര്‍ട്ട് റോഡില്‍ യാക്കര റെയില്‍വേ ഗേറ്റിന് സമീപം കെ.ടി.വി. ടവേഴ്സില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ബി.സി.ഡി.സി. ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2505366, 0491 2505367.

Leave a Reply

spot_img

Related articles

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...

പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി

മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് മുറിച്ചു കടന്ന് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.ഒരു മാസം മുമ്പും...