ജീവാനന്ദം പദ്ധതി ഇൻഷുറൻസ് പദ്ധതിയാണ്.കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയർ എടുക്കുന്നത് പോലെയാണ് സംഭവിച്ചത്.
ആന്വറ്റി മാതൃകയില്‍ നടത്തുന്ന പദ്ധതിയില്‍ ഇഷ്ടമുള്ളവർ ചേർന്നാല്‍ മതി.അതിന്‍റെ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.മാധ്യമങ്ങള്‍ തെറ്റായ വാർത്തകളാണ് നല്‍കിയതെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു
സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കി മുന്നോട്ട് പോകുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി,ആവർത്തന സ്വഭാവമുള്ള ഭരണ ചെലവുകള്‍ നിയന്ത്രിക്കും
ആരോഗ്യ മേഖലയില്‍ മാത്രം 617 കോടി കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്.
3.5 ശതമാനമാണ് കേരളത്തിന് കടമെടുക്കാനുള്ള അവസരം.എന്നാല്‍ ഇതുവരെ 2.8 ശതമാനം ആണ് കടമെടുത്തിട്ടുള്ളത്.ബാക്കി പണം കടം എടുക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു