പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: പ്രതിപക്ഷം ഇറങ്ങിപ്പോയി

മലബാര്‍ മേഖലകളിലെ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റിന്റെ കുറവ് മൂലം കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധി നേരിടുന്ന സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല.

‘പ്ലസ് വണ്‍ പ്രവേശനത്തിന് പ്രതിസന്ധി ഇല്ല. 4,33,471 പ്ലസ് വണ്‍ സീറ്റുകള്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ഉണ്ട്. കോഴിക്കോട് ജില്ലയില്‍ 8248 സീറ്റുകള്‍ ഇത്തവണ മിച്ചം ഉണ്ടാകും.
പാലക്കാട് 2266 സീറ്റ് മിച്ചം ഉണ്ടാകും. മലപ്പുറം ജില്ലയില്‍ ആകെ അപേക്ഷ 74740. മലപ്പുറത്തു ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റ് ലഭ്യമാണ്’ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്ന എന്‍.ഷംസുദ്ദീന്‍ പറഞ്ഞത്

‘അണ്‍ എയ്ഡഡ് സീറ്റുകളും, വിഎച്ച്എസ് സി, പോളി ടെക്‌നിക് സീറ്റുകള്‍ അടക്കം ചേര്‍ത്താണ് സീറ്റ് ഉണ്ടെന്ന വാദം മന്ത്രി ഉയര്‍ത്തുന്നത്. 80250 സീറ്റുകള്‍ മലപ്പുറത്തു ഉണ്ടെന്ന്
വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് കള്ളമാണ്. മന്ത്രി പറഞ്ഞ കണക്ക് ശരിയല്ല.ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും ആദ്യ അലോട്‌മെന്റില്‍ സീറ്റ് കിട്ടിയില്ല.

തുടക്കം മുതല്‍ മലബാറില്‍ സീറ്റ് കുറച്ച് അനുവദിച്ചു. കഴിഞ്ഞ എട്ട് വര്‍ഷം ഒറ്റ പുതിയ പ്ലസ് വണ്‍ ബാച്ച് മലബാറില്‍ അനുവദിച്ചില്ല. 8 വര്‍ഷം കൊണ്ട് 1000 ബാര്‍ അനുവദിച്ച സര്‍ക്കാര്‍ ഒരു പുതിയ പ്ലസ് വണ്‍ സീറ്റ് പോലും അനുവദിച്ചില്ല.

താത്കാലിക ബാച്ച് അല്ല പരിഹാരം. സ്ഥിരം ബാച്ച് നല്‍കണം. മലബാറില്‍ ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടിക്ക് ആഗ്രഹിക്കുന്ന സീറ്റ് കിട്ടില്ല.
പത്തനംതിട്ടയില്‍ പാസായ കുട്ടിക്ക് സയന്‍സ് ഗ്രൂപ്പ് കിട്ടും – എന്‍.ഷംസുദ്ദീന്‍ പറഞ്ഞു.

വീട്ടിനടുത്ത് പ്ലസ് വണ്‍ സീറ്റ് കിട്ടണം എങ്കില്‍ ഷംസുദീന്‍ മന്ത്രി ആയാലും നടക്കില്ല. പ്‌ളസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് തുടങ്ങും മുന്‍പ് സമരം തുടങ്ങി’ മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

Leave a Reply

spot_img

Related articles

പി വി അന്‍വറിനെ പരിഹസിച്ച്‌ വി ഡി സതീശന്‍

കോണ്‍ഗ്രസ്സിനുമുന്നില്‍ ഉപാധിവച്ച പി വി അന്‍വറിനെ പരിഹസിച്ച്‌ വി ഡി സതീശന്‍.ഉപാധി അന്‍വര്‍ കൈയില്‍ വെച്ചാല്‍ മതിയെന്നും ഇങ്ങനെ തമാശ പറയരുതെന്നും വി ഡി...

വയനാടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തില്‍ പുഷ്പാർച്ചന ചെയ്ത ശേഷം കല്‍പ്പറ്റ പുതിയ...

ക്രോസ് വോട്ട് പരാമര്‍ശ വിവാദം ; സരിന് നിര്‍ദേശവുമായി സിപിഎം നേതൃത്വം

ക്രോസ് വോട്ട് പരാമര്‍ശം വിവാദമായതോടെ പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥി സരിന് നിര്‍ദേശവുമായി സിപിഎം നേതൃത്വം. വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ലെന്നാണ് നിര്‍ദേശം. സരിന്‍ വോട്ടര്‍മാരോട്...

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...