രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും.

വിമാനമാർഗം രാവിലെ കരിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധി മലപ്പുറം എടവണ്ണയിലും വയനാട് കൽപ്പറ്റയിലും വോട്ടർമാരെ കാണും.

വയനാട്ടിലെ സ്ഥാനാർഥി ചർച്ചകൾക്കിടെ രാഹുൽ ഗാന്ധിക്ക് ഒപ്പം പ്രിയങ്കാ ഗാന്ധിയും ഇന്ന് മണ്ഡലത്തിലെത്തുമെന്നാണ് വിവരം.

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വിജയിച്ചു കയറിയത്.

തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇതാദ്യമായാണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്.

രാവിലെ ഒമ്പത് മണിക്ക് കരിപ്പൂരിൽ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ പത്തു മണിക്ക് എടവണ്ണയിലും ഉച്ചക്ക് രണ്ട് മണിക്ക് കല്പറ്റയിലും നടക്കുന്ന പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.

ശേഷം റോഡ് മാർഗം കണ്ണൂരിലെത്തി, കണ്ണൂർ എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിക്ക് ഒപ്പം മണ്ഡലത്തിൽ എത്തുമെന്നാണ് ജില്ലാ കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

രാഹുൽ രാജിവെക്കുന്നതോടെ വരുന്ന വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണ് പ്രിയങ്കയുടെ വരവ്.

തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിന് ശേഷം ആദ്യമായി കേരളത്തിൽ എത്തുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും പ്രഖ്യാപനങ്ങൾ എന്താകുമെന്ന് അറിയാനാണ് രാഷ്ട്രീയ കേരളത്തിന്റെയും കാത്തിരിപ്പ്.

Leave a Reply

spot_img

Related articles

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

നിലമ്പൂരില്‍ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം; യു. ഷറഫലി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പരിഗണനയില്‍

നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ്...