ഉത്തരം ഇതാ.. മഴവില്ലുകൾക്ക് അവസാനമില്ല.
നാം കാണുന്ന മഴവില്ലുകൾ ഒരു വിഷ്വൽ മിഥ്യാബോധമാണ്. തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യാധാരണങ്ങൾ ഉണ്ടാക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്. അതിൽ ഒന്നാണ് മഴവില്ല്.
സൂര്യപ്രകാശം, മഴ തുള്ളികൾ, കണ്ണുകൾ എന്നിവയ്ക്കിടയിലൂടെ നമ്മൾക്ക് കാണാൻ സാധിക്കുന്ന ഒരു ഇല്യൂഷൻ ആണ് മഴവില്ല്. മഴത്തുള്ളികളിൽ നിന്ന് പുറത്തുവരുന്ന ലൈറ്റിന്റെ ആംഗിൾ നിറങ്ങൾക്കനുസരിച്ച് മാറുന്നു-റെഡ് ലൈറ്റിന് അത് 40 ഡിഗ്രി ആണെങ്കിൽ ബ്ലൂ ലൈറ്റിന് അത് 42 ഡിഗ്രിയാണ്.
ഇവയെക്കുറിച്ച് ഏറ്റവും കൗതുകം ഉണർത്തുന്ന മറ്റൊരു കാര്യം ഇനി പറയാം. ഈ മഴവില്ലുകൾ നമ്മൾ എവിടെ നിന്ന് കാണുന്നുവോ അതിനനുസരിച്ച് അതിൻ്റെ ആകൃതിയും മാറിയേക്കാം. ഉദാഹരണത്തിന്, നാം ഭൂമിയിൽ നിന്ന് ഒരു മഴവില്ലിനെ വീക്ഷിക്കുമ്പോൾ ആകാശത്ത് ഒരു അർദ്ധ വൃത്ത ആകൃതിയിലാണ് അതിനെ കാണാൻ സാധിക്കുക.
അല്ലെങ്കിൽ വൃത്തത്തിൻ്റെ ഒരു ചെറിയ ഭാഗമേ കാണാൻ കഴിയൂ. അതേസമയം ഒരു വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു വൃത്തത്തിൻ്റെ ആകൃതിയിൽ ആണ് കാണാൻ സാധിക്കുക.
ചുരുക്കത്തിൽ, നാം സഞ്ചരിക്കുന്നതിനോടൊപ്പം തന്നെ മഴവില്ലുകളും സഞ്ചരിക്കുന്നു. ആയതിനാൽ നമുക്ക് അവയെ ഒരിക്കലും ഒരു കൃത്യ സ്ഥലത്ത് കാണാനാവില്ല.
ഉയരങ്ങളിലേക്ക് അതായത് ആകാശത്തേക്ക് പോകുന്തോറും മഴവില്ലിൻ്റെ വൃത്തം പൂർണതയിലേക്ക് വരുന്നു.
the pot of gold at the end of the rainbow എന്ന് ഇംഗ്ലീഷിൽ പറയാറുണ്ട്.
മഴവില്ലുകൾ അവസാനിക്കുന്ന ഇടത്തിലാണ് സ്വർണ്ണ പാത്രം ഉള്ളത് എന്നർത്ഥം. സത്യത്തിൽ മഴവില്ലിൻ്റെ അവസാനം ആർക്കും കണ്ടെത്താൻ കഴിയില്ല എന്ന അർത്ഥത്തിലാണ് ഈ പഴഞ്ചൊല്ല് പറയുക.
അസാധ്യമായ കാര്യങ്ങളെ കുറിച്ച് പറയുമ്പോഴാണ് ഇംഗ്ലീഷിലെ ഈ ശൈലി പ്രയോഗിക്കുക.
മഴവില്ലുകളെ കുറിച്ചുള്ള ഐതിഹ്യങ്ങളും ഒട്ടനവധിയാണ്. ഗ്രീക്കുകാരും റോമാക്കാരും മഴവില്ലുകൾ ദൈവങ്ങളിൽ നിന്നുള്ള പാതയാണെന്നു വിശ്വസിച്ചിരുന്നപ്പോൾ മറ്റു ചിലർ അതിനെ ഭാഗ്യത്തിന്റെ അടയാളങ്ങളായി വിശ്വസിച്ചിരുന്നു..
നിങ്ങളും അടുത്ത തവണ ഒരു മഴവില്ലിനെ കാണുമ്പോൾ അത് ഭാഗ്യത്തിൻ്റെ സൂചനയായി കരുതൂ…!!