കുവൈറ്റ് ദുരന്തം;രണ്ട് മലയാളികൾ കൂടി മരിച്ചതായി സ്ഥിരീകരണം

കുവൈറ്റ് ദുരന്തം.രണ്ട് മലയാളികൾ കൂടി മരിച്ചതായി സ്ഥിരീകരണം.മരിച്ച മലയാളികളുടെ എണ്ണം 14 ആയി.

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു.

മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36) , ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ് (27) എന്നിവരാണ് മരിച്ചത്.

ഇവർക്ക് പുറമെ തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി കുപ്പന്റെപുരയ്ക്കൽ നൂഹ് (40) ,കണ്ണൂർ ധർമടം സ്വദേശി ബിശ്വാസ് കൃഷ്ണൻ (33) തുടങ്ങിയവർ മരിച്ചതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

പത്തനംതിട്ടയിൽ നിന്നുള്ള നാല് പേരും,കൊല്ലത്ത് നിന്നുള്ള മൂന്ന് പേരും, കാസർഗോഡ്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും, കണ്ണൂരില്‍ നിന്നുള്ള ഒരാളുമാണ് കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....