സർക്കാർ പ്ലീഡർ പാനലിലേക്ക് അപേക്ഷിക്കാം

പീരുമേട്, ഇടുക്കി മുൻസിഫ് കോടതികളിൽ സർക്കാർ കക്ഷികളായ കേസുകളിൽ ഹാജരാകുന്നതിന് പ്ലീഡർ ടു ഗവൺമെന്റ് വർക്ക് ഒഴിവിലേക്ക് പാനൽ തയ്യാറാക്കുന്നു.

1978 ലെ കേരള ഗവൺമെന്റ് ലോ ഓഫീസേഴ്സ് അപ്പോയ്മെന്റ് ആന്റ് കണ്ടീഷൻസ് ഓഫ് സർവ്വീസസ് ഓഫ് കേസസ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസൃതമായിട്ടാകും നിയമനം.

നിശ്ചിത യോഗ്യതയുള്ളവരും, ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് 7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രായം 60 വയസിൽ കവിയരുത്.

അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെൻ്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ , ഇ-മെയിൽ , അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തിയ ബയോഡേറ്റ ഉണ്ടാകണം .

ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, നിയമ ബിരുദം, എൻറോൾമെന്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ , അപേക്ഷകൻ കൈകാര്യം ചെയ്ത ഗൗരവ സ്വഭാവമുള്ള മൂന്ന് സെഷൻസ് കേസുകളുടെ വിധി പകർപ്പുകൾ എന്നിവ ഉള്ളടക്കം ചെയ്യണം.

പാനലിലേക്കുള്ള അപേക്ഷകൾ ജൂൺ 20 ( 20/06/2024)വൈകീട്ട് 3 ന് മുൻപായി ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ,തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...