ലോക രക്തദാതാ ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: രക്തദാനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് കോട്ടയം ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ തുടങ്ങുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു.

ലോക രക്തദാതാ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും കലാലയങ്ങളുടെയും രക്തദാന ഫോറങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളജിലെ ഗവ. നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

രക്തം ദാനം ചെയ്യുന്നതിൽ സ്ത്രീകളുടെ പങ്ക് അഞ്ചു ശതമാനത്തിൽ താഴെയാണെന്നാണ് കണക്ക്. ആരോഗ്യകരമായ കാരണങ്ങൾ ഈ താഴ്ന്ന നിരക്കിനു പിന്നിലുണ്ടാകാം. എങ്കിലും രക്തദാനം ചെയ്യുന്നത് ഗുണകരമാണ് എന്ന ബോധം അവരിൽ ജനിപ്പിക്കാനാകും.

താൻ തന്നെ 23 തവണയിലേറെ രക്തദാനം ചെയ്തിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തദാനം ചെയ്തിട്ടുള്ള സ്ത്രീകളെയും പുരുഷന്മാരെയും സംഘടനകളെയും സ്ഥാപനങ്ങളെയും യോഗത്തിൽ ആദരിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ആധ്യക്ഷം വഹിച്ചു.

ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽനിന്നു ഗവ. നഴ്സിംഗ് കോളേജ് ഓഡിറ്റോറിയം വരെ സംഘടിപ്പിച്ച സന്ദേശറാലി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഫ്ളാഗ് ഓഫ് ചെയ്തു.

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി.

കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ഡോ. ആർ. രതീഷ്‌കുമാർ രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

‘രക്തദാനം: യുവജനങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ കോട്ടയം മെഡിക്കൽ കോളജ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ: ചിത്രാ ജെയിംസ് നയിച്ചു. ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥികളുടെ ഫ്ളാഷ് മോബും ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ചു.

‘രക്തദാനഘോഷങ്ങളുടെ രണ്ടു ദശകങ്ങൾ: രക്തദാതാക്കളെ നന്ദി.. നിങ്ങളുടെ ദാനം വിലമതിക്കാനാവാത്തതാണ്’ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. രക്തദാനത്തിന് വഴിയൊരുക്കിയ രക്തഗ്രൂപ്പ് സമ്പ്രദായത്തിന്റെ സ്രഷ്ടാവായ ഡോ. കാൾ ലാൻസ്റ്റെയ്‌നറുടെ ജന്മദിനമായ ജൂൺ 14 ആണ് ലോക രക്തദാതാ ദിനമായി ആചരിക്കുന്നത്.

അണുബാധയില്ലാത്ത രക്തത്തിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങളിൽ അവബോധം വളർത്തിയെടുക്കുന്നതിനും വർഷംതോറും ദശലക്ഷക്കണക്കിനു ജീവൻ രക്തദാനത്തിലൂടെ രക്ഷിക്കുന്ന സന്നദ്ധ രക്തദാദാക്കളോടുള്ള നന്ദിരേഖപ്പെടുത്താനും ദിനാചരണം അവസരമൊരുക്കുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...