ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിന് അപേക്ഷിക്കാം

കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആർ.ഡി) ജൂൺ 24 മുതൽ 28 വരെ നടത്തുന്ന ‘Demystifying AI’ എന്ന അഞ്ച് ദിവസത്തെ ഓൺലൈൻ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ നിലവിലെ ട്രെൻഡുകൾ, ഇമേജ്, മ്യൂസിക്, ആർട്ട് ജനറേഷൻ എന്നിവക്കായി ഉപയോഗിക്കുന്ന എ.ഐ യുടെ ടൂളുകൾ, എ.ഐ യുടെ എത്തിക്‌സും വെല്ലുവിളികളും, എ.ഐയുടെയും ജനറേറ്റീവ് എ.ഐയുടെയും തൊഴിൽ സാധ്യതകൾ എന്നിവയാണ് കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രൊഫഷണലുകൾ, ഗവേഷകർ, വിദ്യാർഥികൾ, ജനറേറ്റീവ് എ.ഐ യിൽ താല്പര്യമുള്ള ആർക്കും കോഴ്‌സിൽ പങ്കെടുക്കാവുന്നതാണ്. വൈകുന്നേരം 7.30മുതൽ 8.30 വരെയാണ് കോഴ്‌സ് നടത്തുന്നത്. രജിസ്‌ട്രേഷൻ ഫീസ് 1000 രൂപയാണ്. രജിസ്ട്രേഷൻ ലിങ്ക്: http://ihrd.ac.in/index.php/onlineai.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...