ഒറിഗോണിലെ മലയിടുക്കിൽ ഉണ്ടായ കാർ അപകടത്തിൽ നിന്ന് തൻ്റെ ഉടമസ്ഥനെ രക്ഷിച്ച് വളർത്തുനായ.
ഈ വാർത്ത ഫേസ്ബുക്കിലൂടെ ആണ് പ്രചരിച്ചത്.
ഇക്കഴിഞ്ഞ ജൂൺ രണ്ടിന് യു എസ് ഫോറസ്റ്റ് സർവീസ് റോഡിലൂടെ തൻ്റെ 4 നായകളുമായി ഒരാൾ കാറിൽ പോകുമ്പോൾ വാഹനം ഒരു മലയിടുക്കിലേക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു.
ശേഷം ഉണ്ടായത് ഒരത്ഭുതമാണ്. കാറിലുണ്ടായിരുന്ന നായകളിൽ ഒരെണ്ണം ഏകദേശം നാലു മൈലോളം ഓടി അദ്ദേഹത്തിൻ്റെ ബന്ധുക്കളെ കണ്ടെത്തി. നടന്ന അപകടത്തെ പറ്റി സൂചന നൽകി.
തുടർന്ന് അടുത്ത ദിവസം അവർ കാറിൻ്റെ ലൊക്കേഷൻ കണ്ടുപിടിച്ചു.
പോലീസ് സ്ഥലത്തെത്തിയ ശേഷം നിലവിളി കേട്ട ഭാഗത്ത് അദ്ദേഹത്തെ കണ്ടെത്തി.
കാർ കിടന്നിരുന്ന സ്ഥലത്ത് നിന്ന് ഏകദേശം 91 മീറ്ററുകൾ ഓളം അകലെയായിരുന്നു അദ്ദേഹം.
അവർ ചെയിൻ സോ ഉപയോഗിച്ചാണ് അപകടം നടന്ന സ്ഥലത്തേക്കുള്ള പാത ഒരുക്കിയത്. രക്ഷാപ്രവർത്തനത്തിന് എത്തിയ ടീമുകൾ വടത്തിൻ്റെ സഹായത്തോടെയാണ് അപകടസ്ഥലത്തേക്ക് എത്തിയത്.
ഒരു സുരക്ഷാ സ്ട്രച്ചറിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു.
പിന്നീട് അയാളെ എയർ ലിഫ്റ്റ് ചെയ്ത് ഒരു ആശുപത്രിയിൽ എത്തിച്ചു.
അപകടം നടന്നതിനുശേഷവും മറ്റു മൂന്ന് നായകളും സുരക്ഷിതരായി രക്ഷപ്പെട്ടു.