തന്റെ കുഞ്ഞിനെ ഉപേക്ഷിച്ച്, ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ചുമതല ഏൽപ്പിച്ച് അമ്മ.
അനാഥ ആനക്കുട്ടിയെ കുറിച്ചുള്ള വാർത്ത തമിഴ് നാടിലെ ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ലോകത്തെ അറിയിച്ചത്.
നേരത്തെ രണ്ടുപേരും ഒരുമിച്ച് ആയിരിക്കുന്നതിനുവേണ്ടി ഇവർ അമ്മയെയും കുഞ്ഞിനെയും കൂടി ഒരുമിച്ച് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് എടുത്തത്.
എന്നാൽ അതിനുശേഷം അമ്മ തന്റെ കുഞ്ഞിനെ പൂർണ്ണമായി ഉപേക്ഷിച്ച് ഫോറസ്റ്റ് അധികൃതരെ ഏൽപ്പിക്കുകയായിരുന്നു.
സുപ്രിയ സാഹു ഒരു ന്യൂസ് ചാനലിൽ പറഞ്ഞത് ഇപ്രകാരമായിരുന്നു, “ഇവർ ചെയ്തത് വാക്കുകൾക്ക് അതീതമായ ഒരു പ്രവർത്തിയാണ്. അമ്മയാൽ ഉപേക്ഷിക്കപ്പെട്ട മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ആനക്കുട്ടിയെ ഏറ്റെടുക്കുകയും, കോയമ്പത്തൂരിൽ ജൂൺ മൂന്നാം തീയതി വഴിയരികിൽ അവശയായി കാണപ്പെട്ട അതിന്റെ അമ്മയെ രക്ഷിക്കുകയും, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അതിന് അഭയം നൽകുകയും ചെയ്തു. ആരോഗ്യം വീണ്ടെടുത്തെങ്കിലും കുഞ്ഞിനെ തിരിച്ച് സ്വീകരിക്കാൻ അമ്മ തയ്യാറായില്ല. ഏറെ പരിശ്രമിച്ചെങ്കിലും അവരെ ഒന്നിപ്പിക്കുവാൻ ഉദ്യോഗസ്ഥർക്ക് സാധിക്കാത്തത് മൂലം ആനക്കുട്ടിയെ തിരികെ തേപ്പ്കാട് എലിഫൻ്റ് ക്യാമ്പിലേക്ക് മടക്കി കൊണ്ടുവരികയായിരുന്നു.”
ആനക്കുട്ടിക്ക് കൂട്ടായി മറ്റ് 27 മുതിർന്ന ആനകളെ ലഭിച്ചു.