2006-ൽ ആദ്യമായി “ഓർക്കൂട്ട്” ലൂടെ കണ്ടുമുട്ടിയ ഈ ദമ്പതികൾ വിവാഹത്തിനു മുമ്പ് തന്നെ 15 വർഷമായി പരിചയത്തിലായിരുന്നു.
ഇവർ വിവാഹിതരാകുന്നത് 2016 സെപ്റ്റംബർ 17- ന് ആണ്.
ഗിന്നസ്സ് വേൾഡ് റെക്കോർഡ് ഈ ദമ്പതികളെയും ചേർത്തു.
അങ്ങനെ കുള്ളൻ ദമ്പതിമാർക്ക് വളരെ അധികം പ്രശസ്തിയായി.
ബ്രസീലിയൻ സ്വദേശികളായ പൗലോ ഗബ്രിയേൽ ഡാ സിൽവ ബറോസ്സും കറ്റൂഷ്യ ലീ ഹോഷിനോ യും ആണ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ കയറിയത്.
അവരുടെ ഒരുമിച്ചുള്ള പൊക്കം 181.41 cm ആണ്.
പൗലോക്ക് 90.28 cm ഉം കറ്റൂഷ്യക്ക് 91.13 cm ഉം ആണ് പൊക്കം.
ഇവരുടെ കഥ തികച്ചും ക്ഷമയുടെയും സ്നേഹത്തിന്റെയും ഒരു വലിയ പാഠം കൂടിയാണ്. മിസ്റ്റർ ബറോസ്സും മിസ്സ് ഹോഷിനോയും അവരുടെ വ്യത്യസ്തതയ്ക്കാണ് ഏറെ പ്രാധാന്യം നൽകിയത്.
ഓരോരുത്തരും താൻ ആയിരിക്കുന്ന രീതിയിൽ തന്നെ അവനവനെ സ്വീകരിക്കണമെന്ന് അവർ ലോകത്തോട് പങ്കുവയ്ക്കുന്നു.
31 ഉം 28 ഉം ആണ് ഇരുവരുടെയും പ്രായം.
ഇവരുടെ വാർത്ത ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ് തന്നെ ഔദ്യോഗികമായി പുറത്തുവിട്ടു കഴിഞ്ഞു.
ദമ്പതികൾ രണ്ടുപേരും വളരെ സന്തോഷത്തിലാണെന്നും അവർ അറിയിച്ചു.