കണ്ണൂരിലും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍.
തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസിന് സമീപത്താണ് ബോര്‍ഡ് സ്ഥാപിച്ചത്.
‘കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍’ എന്ന പേരിലാണ് ബോര്‍ഡ്.
‘നയിക്കാന്‍ നായകന്‍ വരട്ടെ, നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’ എന്നാണ് ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്.
മതേതരത്വത്തിനായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങള്‍ പോരാട്ടത്തില്‍ വെട്ടേറ്റ് വീണതെന്നും ബോര്‍ഡില്‍ പറയുന്നു.