മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയിലുള്ള തൃശൂര്‍ ഫിഷറീസ് ഓഫീസുകളില്‍ കോര്‍ഡിനേറ്റര്‍മാരെ കരറടിസ്ഥാനത്തില്‍ നിയമിക്കുന്നു.
രണ്ട് ഒഴിവാണ് ഉള്ളത്. പ്രായപരിധി 20നും 30നും മധ്യേ. യോഗ്യത- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന.
പ്രതിമാസ വേതനം 15000 രൂപ. അപേക്ഷകര്‍ തൃശൂര്‍ ജില്ലക്കാരായിരിക്കണം. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേഖല ഓഫീസ,് ഫിഷറീസ് ഓഫീസ് കോംപ്ലക്‌സ്, ഡോ. സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം- 18 വിലാസത്തില്‍ ജൂണ്‍ 22 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0484 2396005.