പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെത്തി ജനങ്ങളുടെ പരാതി സ്വീകരിച്ച് ജില്ലാ കളക്ടർ

കോട്ടയം: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെത്തി ജനങ്ങളിൽ നിന്നു പരാതി സ്വീകരിച്ചു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിൽ ജില്ലാ കളക്ടറെ നേരിട്ടു കണ്ട് 46 പേരാണ് പരാതികൾ നൽകിയത്.

അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ പരാതികൾ.

വീട്ടിലേയ്ക്കുള്ള വഴി, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ്, എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രജിസ്റ്റർ ചെയ്തിട്ടും അഭിമുഖത്തിന് വിളിക്കാത്തത്, സർവേ നമ്പരിലെ പിഴവ് തിരുത്തൽ, വീടിന്റെ അറ്റകുറ്റപ്പണി, ലൈഫ് മിഷനിൽ അനുവദിച്ച വീടുകൾ പൂർത്തീകരിക്കാൻ കൂടുതൽ ധനസഹായം, മുതിർന്ന പൗരന്മാർക്കു വീൽ ചെയർ, റോഡിലെ വെള്ളക്കെട്ട്, ജലജീവൻ മിഷൻ പദ്ധതിയ്ക്കായി പൊളിച്ച റോഡുകൾ നന്നാക്കൽ, കുടിവെള്ളത്തിൽ മാലിന്യം കലക്കൽ, പട്ടയം അനുവദിക്കൽ, ചികിത്സാ സഹായം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികളാണ് ജില്ലാ കളക്ടർക്കു ഗ്രാമപഞ്ചായത്ത് നിവാസികൾ നൽകിയത്.

പരാതിക്കാരിൽനിന്നു വിവരങ്ങൾ തേടിയ ജില്ലാ കളക്ടർ അപേക്ഷകൾ വിശദമായി പരിശോധിച്ചശേഷം നടപടികൾ എടുക്കാമെന്ന് അറിയിച്ചു. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, തദ്ദേശസ്വയംഭരണവകുപ്പ് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, പഞ്ചായത്ത് സെക്രട്ടറി മായാ എം. നായർ എന്നിവർ സന്നിഹിതരായിരുന്നു.

പരാതി സ്വീകരിക്കുന്നതിനു മുന്നോടിയായി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ പുരസ്‌കാരവിതരണവും വിദ്യാദീപം പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവഹിച്ചു.

Leave a Reply

spot_img

Related articles

ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു. 1987ല്‍ പൊലീസ് കോണ്‍സ്റ്റബിളായി സർവ്വീസിൽ കയറിയ വിജയൻ ഈ മാസം...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 8ന് കൊടിക്കൂറ പൂജയും 9നും 9.30നും മദ്ധ്യേ കൊടിയേറ്റും നടക്കും.10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ തയാറാക്കുന്ന...

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...