ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ.
ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ പെരുന്നാൾ.
ഇബ്രാഹീം നബി(അബ്രഹാം)യുടെയും മകനായ ഇസ്മായീൽ നബി(ഇസ്മായേൽ)യുടെയും ചരിത്രവുമായാണ് ഈദുൽ അദ്ഹ ബന്ധപ്പെട്ട് കിടക്കുന്നത്.
ഇബ്രാഹീം നബിയുടെ സഹനത്തെയും വിശ്വാസത്തെയും അളക്കാനായി തൻ്റെ മകനായ ഇസ്മായീലിനെ ബലിയർപ്പിക്കാൻ അല്ലാഹു സ്വപ്നത്തിലൂടെ നിർദ്ദേശിക്കുകയായിരുന്നു.
ദൈവത്തെ അനുസ്സരിക്കാനായി വർഷങ്ങളോളം കാത്തിരുന്ന് കിട്ടിയ കന്നിമകനായ ഇസ്മാഈലിനെ ബലിയർപ്പിക്കാൻ ഇബ്രാഹീം തയ്യാറായി. മകനും നൂറു വട്ടം സമ്മതം മൂളി.
ബലിയർപ്പണത്തിൻ്റെ സമയത്ത് ഇസ്മായീലിന് പകരം ആടിനെ ബലിയർപ്പിക്കാൻ അല്ലാഹു നൽകി.
അല്ലാഹുവിൻ്റെ പരീക്ഷണത്തിൽ ഇരുവരും വിജയം നേടി.
ഇബ്റാഹീമിൻ്റെയും,മകനായ ഇസ്മായീലിൻ്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിൻ്റെയും ത്യാഗ മനോഭവത്തിൻ്റെയും സ്മരണക്കായാണ് വലിയ പെരുന്നാൾ ആഘോഷിക്കപ്പെടുന്നത്.