പ്രീ സീസൺ തയ്യാറെടുപ്പുകൾക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ് തായ്‌ലന്റിലേക്ക്

2024-25 സീസണ് മുന്നോടിയായി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി തായ്‌ലൻഡിൽ പ്രീസീസൺ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ജൂലൈ 2 മുതൽ ജൂലൈ 22 വരെ തായ്‌ലൻഡിലെ ചോൻബുരിയിലാണ് ടീം ക്യാമ്പ് ചെയ്യുന്നത്.

പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറേ ടീമിൻ്റെ ചുമതല ഏറ്റെടുക്കും, ഒപ്പം കളിക്കാരും മറ്റുള്ളവരും തായ്‌ലൻഡിൽ നേരിട്ട് റിപ്പോർട്ട് ചെയ്യും. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിനൊപ്പം ചേരുന്ന കളിക്കാർക്ക് പുറമേ, അക്കാദമിയിൽ നിന്നുള്ള ചില പുതിയ മുഖങ്ങളും തായ്ടീലാന്റിലെ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

യുവതാരങ്ങളെ സീനിയർ ടീമിലേക്ക് വളർത്തിയെടുക്കുക എന്ന ക്ലബ്ബിൻ്റെ കാഴ്ചപ്പാടിനെ ഊട്ടി ഉറപ്പിക്കുന്നതാണ് ഈ തീരുമാനം. തായ്‌ലാന്റിലേക്ക് പ്രീ സീസണ് വേണ്ടി പോകുന്ന സ്‌ക്വാഡിനെ ഉടൻ തന്നെ പ്രഖ്യാപിക്കും.

ജൂലൈ 26 നു തുടങ്ങുന്ന 133-ാമത് ഡ്യൂറൻഡ് കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി, മൂന്നു ആഴ്ച നീണ്ടു നിൽക്കുന്ന ഈ പ്രീ സീസൺ ടൂറിൽ തായ്‌ലൻഡിലെ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരെ മൂന്ന് സൗഹൃദ മത്സരങ്ങളും കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കും.

ടീമിനൊപ്പം ആദ്യമായി ചേരുന്ന പരിശീലകനെ മിക്കേലിനും അദ്ദേഹത്തിൻ്റെ പരിശീലക സംഘത്തിനും തൻ്റെ ടീമിനെ മനസ്സിലാക്കാനും വിലയിരുത്താനും പ്രവർത്തിക്കാനും ഒരു അവസരമാവും ഈ സൗഹൃദ മത്സരങ്ങൾ.

Leave a Reply

spot_img

Related articles

മെസിയും അര്‍ജന്റീനയും ഈ വർഷം കേരളത്തിലേക്കില്ല

അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ല. ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്ന് റിപ്പോര്‍ട്ട്. ഇതോടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം...

ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട്

അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ടൂര്‍ണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്ലില്‍...

കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ

നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കലിംഗ സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ. രണ്ട്‌ ഗോളിനാണ്‌ കരുത്തരായ ഈസ്റ്റ്‌ ബംഗാളിനെ ബ്ലാസ്‌റ്റേഴ്‌സ്‌...

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്.മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ പഞ്ചാബ് കിംഗ്സ് അനായായം പരാജയപ്പെടുത്തുകയായിരുന്നു....