ട്രെയിനിൽ താമസമാക്കി ജർമ്മൻ യുവാവ്

ലാസേജ് സ്റ്റോളി എന്ന ജർമ്മൻ യുവാവ് കഴിഞ്ഞ രണ്ടു വർഷങ്ങളായി ട്രെയിനുകളിൽ ആണ് താമസം.

ഈ തീരുമാനം ഈ ജർമ്മൻ യുവാവിനെ ജർമ്മനിയിലെ ഒരു ചെറിയ സമൂഹത്തിൽ നിന്ന് ലോകത്തിൻ്റെ പല കോണുകളിലേക്ക് എത്തിച്ചു.

2022 ഓഗസ്റ്റിലാണ് അദ്ദേഹം യാത്ര ആരംഭിക്കുന്നത്. തുടർന്ന് ഏകദേശം ആറര ലക്ഷത്തോളം കിലോമീറ്റർ അദ്ദേഹം സഞ്ചരിച്ചു. അതായത് ഏകദേശം 6700 മണിക്കൂറുകളാണ് അദ്ദേഹം ട്രെയിനിനുള്ളിൽ ചിലവഴിച്ചത്.

അയാൾ ഫ്രാൻസ് റെയിൽവേ സ്റ്റേഷനിലെ ഒരു കഫെയിൽ നടന്ന ഇൻറർവ്യൂവിൽ പറഞ്ഞതിപ്രകാരമായിരുന്നു – “സ്വാതന്ത്ര്യം എന്നത് ദിനംതോറും ഒരാൾക്ക് എങ്ങോട്ടാണ് പോകേണ്ടത് എന്ന് തീരുമാനിക്കാൻ കഴിയുക എന്നുള്ളതാണ്”.

ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ജനാലകളിൽക്കൂടി കാണാൻ സാധിക്കുന്ന കാഴ്ചകൾ അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതാണ്.

അദ്ദേഹം യാത്രകളിൽ എപ്പോഴും ഒരു സഞ്ചി മാത്രമാണ് കൂടെ കൂട്ടാറുള്ളത്. അദ്ദേഹത്തിൻ്റെ പ്രധാന ഭക്ഷണങ്ങൾ പിസ്സ, സൂപ്പ് എന്നിവയാണ്.

ഒരു ട്രെയിൻ പാസ്സ് ഹോള്‍ഡർ ആയതിനാൽ ടിക്കറ്റുകൾ സൗജന്യമായാണ് ലഭിക്കാറുള്ളത്.

സാധാരണയായി ചെറുപ്പക്കാർ അവരുടെ കുടുംബവുമായാണ് ചെലവഴിക്കുന്നത്. എന്നാൽ ഈ യുവാവിനെ സംബന്ധിച്ചിടത്തോളം അയാൾ ട്രെയിനിലാണ് മുഴുവൻ സമയവും ചിലവഴിക്കുന്നത്.

സ്കൂൾ കാലഘട്ടത്തിനു ശേഷം കമ്പ്യൂട്ടർ പ്രോഗ്രാമിൽ ഒരു തൊഴിൽ പരിശീലനം നേടണമെന്ന് ലാസേജ് സ്റ്റോളി തീരുമാനിച്ചു. അപ്പോഴാണ് ട്രെയിനിൽ ജീവിച്ച കുറേ ആളുകളുടെ ഡോക്യുമെൻ്ററി അദ്ദേഹം കാണാൻ ഇടയാകുന്നത്.

അത് കണ്ടതിനു ശേഷം ആണ് അയാൾക്കും ട്രെയിനിൽ സഞ്ചരിക്കാൻ ഉള്ള ആഗ്രഹം തോന്നുന്നത്.

ആദ്യം തൻ്റെ ഈ ആഗ്രഹം പ്രാവർത്തികമാകും എന്ന് അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം തൻ്റെ തീരുമാനത്തിൽ തന്നെ ഉറച്ച് നിന്നു.

മാതാപിതാക്കൾ ആദ്യം തീരുമാനത്തെ എതിർത്തു എങ്കിലും പിന്നീട് അവർ സമ്മതിച്ചു.

തുടക്ക ദിവസങ്ങളിൽ അദ്ദേഹത്തിന് കുറേ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായിവന്നു. അദ്ദേഹത്തെ ഉറങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല, തനിക്ക് ഉണ്ടായിരുന്ന റെയിൽ പാസ്സ് കൊണ്ട് മാത്രം അദ്ദേഹത്തിന് രാത്രിയിൽ ഉള്ള ട്രെയിനുകളിൽ സഞ്ചരിക്കാൻ കഴിഞ്ഞില്ല. ഈ പ്രശ്നങ്ങളെ തുടർന്ന് തുടർച്ചയായി അദ്ദേഹം വീട്ടിൽ വന്നു പോകുമായിരുന്നു.

എന്നാൽ അധികം താമസിക്കാതെ തന്നെ അദ്ദേഹം പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. വേഗത കൂടുതലുള്ള ട്രെയിനുകളിൽ സഞ്ചരിക്കുമ്പോൾ ഉപയോഗിക്കുന്നതിനായി അദ്ദേഹം ഒരു എയർബെഡ് വാങ്ങി.

ഏകദേശം ഒരു വർഷത്തിനുശേഷം അദ്ദേഹം തൻ്റെ റെയിൽ കാർഡ് ഫസ്റ്റ് ക്ലാസ് റെയിൽ കാർഡായി പുതുക്കി.

ഇപ്പോൾ എയർബെഡിൻ്റെ സഹായം പോലുമില്ലാതെ ട്രെയിനിൽ സുഖമായി ഉറങ്ങാൻ സാധിക്കും.
താനൊരു കട്ടിലിൽ കിടക്കുമ്പോൾ ട്രെയിനിൽ ഉള്ള ഉറക്കം വളരെയധികം മിസ്സ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചരിക്കുന്നതിനിടയിലും പ്രോഗ്രാമിങ്ങിനെ അടിസ്ഥാനമാക്കി താൻ ഓൺലൈനായി ഒരു ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറെ പ്രതിസന്ധികൾ നേരിട്ടപ്പോഴും തൻ്റെ ഓരോ ട്രെയിൻ യാത്രയും താനേറെ ആസ്വദിച്ചാണ് മുൻപോട്ട് പോയതെന്ന് അദ്ദേഹം പറഞ്ഞു.

തൻ്റെ ഗേൾഫ്രണ്ട് ആയ കൊളോണിനെയും ആദ്യമായി പരിചയപ്പെടുന്നത് ട്രെയിൻ യാത്രയ്ക്കിടയിൽ വച്ചാണ്.

എത്രകാലം ഇങ്ങനെ മുന്നോട്ടു പോകുമെന്ന് അദ്ദേഹത്തിന് നിശ്ചയമില്ല. ചിലപ്പോൾ ഒരു വർഷമായിരിക്കാം അല്ലെങ്കിൽ ചിലപ്പോൾ ഒരു 5 വർഷം തന്നെ എടുത്തേക്കാം.

ട്രെയിനിലുള്ള ഈ ദൈനംദിന ജീവിതത്തിൽ വളരെയേറെ സന്തോഷം കണ്ടെത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത...

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാൽ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈന...

കുവൈത്തിൽ ഭൂചലനം

കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസിക് നെറ്റ‌്വർക്കാണ് രേഖപ്പെടുത്തിയത്.റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം...

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...