കൊല്ലത്ത് കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി.

പാരിപ്പള്ളി വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്ത വിൽപ്പനക്കാരായ രണ്ട് യുവാക്കൾ അറസ്റ്റിൽ.

എച്ച് ആർ 26.BQ.8090 എന്ന നമ്പറുള്ള ഷവർലെ ക്രൂയിസ് കാറിലാണ് കഞ്ചാവ് കടത്തി കൊണ്ട് വന്നത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, കൊല്ലം എക്‌സൈസ് സർക്കിൾ സംഘവും കൊല്ലം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സംഘവും സംയുക്തമായിട്ടാണ് പരിശോധന നടന്നത്.

വിഷ്ണു, അനീഷ് എന്നിവരാണ് സംഭവവുമായി പിടിയിലായത്.

ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് വിശാഖപട്ടണം ജയിലിൽ ഏഴ് മാസത്തോളം കഴിഞ്ഞ ശേഷം ജാമ്യത്തിൽ നിൽക്കവേയാണ് ഈ കേസിൽ പിടിയിലായത്.

രണ്ടാം പ്രതി അനീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട യാളുമാണ്.

സ്റ്റേറ്റ് സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിനെ കൂടാതെ എക്‌സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ മുകേഷ് കുമാർ, എസ്. മധുസൂദനൻ നായർ, ആർ. ജി.രാജേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, മുഹമ്മദ് അലി, രജിത്ത്. കെ.ആർ, അരുൺ കുമാർ എം.എസ്‌, ബസന്ത്, രജിത് ആർ. നായർ, സിവിൽ എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )ജോൺ, പ്രിവന്റീവ് ഓഫീസർ ഷെറിൻ രാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീവാസ്,അഖിൽ എന്നിവരും കൊല്ലം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, അനീഷ്, ജൂലിയൻ, അജിത്ത് എന്നിവരും പങ്കെടുത്തു.

Leave a Reply

spot_img

Related articles

ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂർ കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി...

കാസര്‍കോട് ഹോട്ടലുടമയുടെ വീട്ടില്‍ വൻ കഞ്ചാവ് വേട്ട

കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന്...

വ്ളോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ വ്ളോ​ഗർക്കെതിരെ പോക്സോ കേസ്. വ്ളോ​ഗർ മുകേഷ് നായർക്കെതിരെയാണ് കേസെടുത്തത്.കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ്...

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചു.ഇ മെയിലിലാണ് ഭീഷണി ഉയർന്നത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.സുരക്ഷാ...