ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി

ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി.ആദ്യ മത്സരം ജൂണ്‍ 11ന് രാത്രി 12.30ന് ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍.39 ദിവസം നീണ്ടു നില്‍ക്കുന്ന ലോക ഫുട്‌ബോള്‍ പൂരം ജൂലൈ 19ന് രാത്രി 12.30ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. അമേരിക്കന്‍ നഗരം ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.

നിലവിലെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ആദ്യ മത്സരത്തില്‍ എതിരിടുന്നത് അള്‍ജീരിയയെ ആണ്. ജൂണ്‍ 17ന് വെളുപ്പിന് 6.30നാണ് അര്‍ജന്റീനയുടെ മത്സരം. അമേരിക്കയിലെ മിസോരിയിലുള്ള കാന്‍സസ് സിറ്റിയില്‍ ആരോ ഹെഡ് സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ഗ്രൂപ്പ് ജെയില്‍ ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവയാണ് ലോക ചാമ്പ്യന്‍മാരുടെ പ്രാഥമിക ഘട്ടത്തിലെ മറ്റ് എതിരാളികള്‍.

ബ്രസീലിന്റെ ആദ്യ മത്സരം ജൂണ്‍ 14ന് പുലര്‍ച്ചെ 3.30നാണ്. ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ ആണ് എതിരാളികള്‍. ലോകകപ്പ് ഫൈനല്‍ നടക്കുന്ന മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ബ്രസീലിന്റെ പോരാട്ടം. ഗ്രൂപ്പ് സിയില്‍ അണിനിരക്കുന്ന ബ്രസീലിന്റെ പ്രാഥമിക റൗണ്ടിലെ മറ്റ് എതിരാളികള്‍ ഹെയ്തിയും സ്‌കോട്ട്‌ലന്‍ഡുമാണ്. ഏറ്റവും കൂടുതല്‍ തവണ ലോക ഫുട്‌ബോള്‍ കിരീടം നേടിയ ടീം ആണ് ബ്രസീല്‍. അഞ്ച് തവണ.ജൂണ്‍ 14നാണ് മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയുടെ ആദ്യ മത്സരം. രാത്രി 10.30ന് നടക്കുന്ന മത്സരത്തില്‍ കുറസാവോ ആണ് എതിരാളികള്‍.ജൂണ്‍ 28ന് വാരിവെ 7.30ന് നടക്കുന്ന രണ്ട് മത്സരങ്ങള്‍ വരെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പുരോഗമിക്കും. ഗ്രൂപ്പ് ജെയില്‍ അര്‍ജന്റീന-ജോര്‍ദാന്‍, അള്‍ജീരിയ-ഓസ്ട്രിയ മത്സരങ്ങളാണ് ഈ സമയത്ത് നടക്കുക.അന്ന് രാത്രി 12.30ന് തന്നെ രണ്ടാം ഘട്ട പോരാട്ടമായ റൗണ്ട് ഓഫ് 32 ആരംഭിക്കും. ജൂലൈ നാലിന് രാവിലെ 7ന് നടക്കുന്ന മത്സരത്തോടെയായിരിക്കും രണ്ടാം റൗണ്ട് തീരുക. അന്ന് രാത്രി 10.30 മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തുടങ്ങും. ജൂലൈ ഏഴിന് രാത്രി 1.30നാണ് പ്രീക്വാര്‍ട്ടറിലെ അവസാന പോരാട്ടം. ജൂലൈ പത്തിന് ആരംഭിക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ 12ന് വെളുപ്പിന് വരെ നീളും. 14, 15 തീയതികളിലായി സെമി മത്സരങ്ങള്‍. 18ന് രാത്രി 2.30ന് ലൂസേഴ്‌സ് ഫൈനലും തൊട്ടടുത്ത ദിവസം ഫൈനലും.

Leave a Reply

spot_img

Related articles

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...