ഇതിഹാസ നായകൻ ലയണല്‍ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി .നാളെ ഇന്ത്യൻ സമയം പുലർച്ചെ 4.30 മുതലുള്ള പോരാട്ടത്തില്‍ അർജൻ്റീനയുടെ വിശ്വ വിഖ്യാതമായ ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സി അവസാനമായി മെസി അണിയും.എതിരാളികള്‍, വേദി, അദ്ദേഹം ധരിക്കുന്ന 10ാം നമ്പർ ജേഴ്സി ഈ മത്സരത്തിലെ എല്ലാം സവിശേഷതകള്‍ ഏറെയുള്ളതാണ്. മനോഹരമായൊരു യാത്രയയപ്പാണ് തങ്ങളുടെ ഇതിഹാസ നായകനായി അർജന്റീന ഒരുക്കിയിരിക്കുന്നത്. സ്വർണ നിറത്തില്‍ പേരും 10 എന്ന നമ്പറും സവിശേഷമായി കൊടുത്തിട്ടുള്ള ജേഴ്സിയുമായിരിക്കും മത്സരത്തില്‍ അദ്ദേഹം ധരിക്കുക. ഇതിന്റെ ചിത്രങ്ങളും വിഡിയോയും നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്. ഇന്ത്യൻ ആരാധകർക്ക് സീ സ്പോർട്സ് ചാനലിലൂടെയും സീ5 ആപ്പിലൂടെയും മത്സരം തത്സമയം കാണാം.

