പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്.ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.ഹൈക്കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായതോടെയാണ് ക്രൈംബ്രാഞ്ച് നീക്കം. പരീക്ഷാ ക്രമക്കേടില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി, പിഎസ്‌സി അംഗങ്ങള്‍ അന്വേഷണത്തോട് സഹകരിക്കാത്തത് എന്തെന്നും ചോദിച്ചിരുന്നു.ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി നടന്ന പരീക്ഷകളില്‍ ഉള്‍പ്പെടെ വന്‍ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.എന്നാല്‍ നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും അംഗങ്ങള്‍ ഹാജരാകാന്‍ തയ്യാറായിട്ടില്ല. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് നേരിട്ടെത്തില്ലെന്നാണ് ഇവരുടെ നിലപാട്.പിഎസ്‌സി ആസ്ഥാനത്തെത്തിയാല്‍ മൊഴി നല്‍കാമെന്നും അഞ്ച് അംഗങ്ങള്‍ അറിയിച്ചിരുന്നു.ക്രൈംബ്രാഞ്ച് നോട്ടീസ് ചോദ്യം ചെയ്തുള്ള പിഎസ്‌സിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 58 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ പോയത് ഗുരുതര വീഴ്ചയെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.പ്രത്യക്ഷത്തില്‍ തന്നെ അഴിമതി വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ അതിന് അനുമതി ഇല്ലെന്നായിരുന്നു പിഎസ്‌സിയുടെ അഭിഭാഷകന്‍ വാദിച്ചത്.

Leave a Reply

spot_img

Related articles

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍ .അഡ്വ. പ്രദീപ്, ശ്രീലാല്‍ എന്നിവരാണ് പിടിയിലായത്.ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരം...

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിക്ഷേധം

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിക്ഷേധം. കെ എസ് യു , എസ് എഫ് ഐ , എ ഐ...

സൈബർ ആക്രമണം: യൂട്യൂബർ അറസ്റ്റിൽ

മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന ജിജോ ജോൺ പുതേഴത്തിനെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ യൂട്യൂബർ അരുൺ ലാൽ (40) അറസ്റ്റിലായി. കഴക്കൂട്ടം പള്ളിപ്പുറം...

എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പിന്റെ തീരുമാനം

തിരുവനന്തപുരം പാളയത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായിരുന്ന എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി, കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി തന്നെയാണോ എന്ന് അളന്നു...