തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍ .അഡ്വ. പ്രദീപ്, ശ്രീലാല്‍ എന്നിവരാണ് പിടിയിലായത്.ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നത്. രണ്ട് പേര്‍ ബൈക്കിലെത്തുന്നതും ഓഫീസിന് നേരെ കല്ലെറിയുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. പ്രതികൾ ബിജെപി പ്രവർത്തകരാണ്.ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഒരു പ്രകോപനവുമില്ലാതെ ബിജെപി കോണ്‍ഗ്രസിന് മേല്‍ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കരയിലെ പ്രതിഷേധത്തിന് ശേഷം ബിജെപി കോണ്‍ഗ്രസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പരസ്പരം സംയമനം പാലിക്കണമെന്നും എന്‍ ശക്തന്‍ പറഞ്ഞിരുന്നു. ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ ഡിസിസി ഓഫീസ് സന്ദര്‍ശിച്ച്‌ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

Leave a Reply

spot_img

Related articles

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്.ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.ഹൈക്കോടതിയില്‍ നിന്ന് അനുകൂല...

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിക്ഷേധം

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിക്ഷേധം. കെ എസ് യു , എസ് എഫ് ഐ , എ ഐ...

സൈബർ ആക്രമണം: യൂട്യൂബർ അറസ്റ്റിൽ

മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന ജിജോ ജോൺ പുതേഴത്തിനെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ യൂട്യൂബർ അരുൺ ലാൽ (40) അറസ്റ്റിലായി. കഴക്കൂട്ടം പള്ളിപ്പുറം...

എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പിന്റെ തീരുമാനം

തിരുവനന്തപുരം പാളയത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായിരുന്ന എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി, കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി തന്നെയാണോ എന്ന് അളന്നു...