കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിക്ഷേധം

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിക്ഷേധം. കെ എസ് യു , എസ് എഫ് ഐ , എ ഐ എസ് എഫ് , എം എസ് എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ പ്രതിക്ഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
സർവ്വകലാശാലയെ കാവിവൽക്കരണത്തിലേക്ക് നയിക്കുന്ന സെമിനാർ അനുവദിക്കുകയില്ലയെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സര്‍വകലാശാല.വന്ദേമാതര ആലാപനം തടഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സര്‍ക്കുലറിലെ മുന്നറിയിപ്പ്. മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്ന നിയമഭേദഗതി ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍.സര്‍വകലാശാലയുടെ സര്‍ക്കുലര്‍ ഭീഷണിപ്പെടുത്താനുള്ള നീക്കമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ സര്‍വകലാശാലയില്‍ എത്തിയാല്‍ തടയുമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.

Leave a Reply

spot_img

Related articles

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്.ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.ഹൈക്കോടതിയില്‍ നിന്ന് അനുകൂല...

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍ .അഡ്വ. പ്രദീപ്, ശ്രീലാല്‍ എന്നിവരാണ് പിടിയിലായത്.ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരം...

സൈബർ ആക്രമണം: യൂട്യൂബർ അറസ്റ്റിൽ

മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന ജിജോ ജോൺ പുതേഴത്തിനെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ യൂട്യൂബർ അരുൺ ലാൽ (40) അറസ്റ്റിലായി. കഴക്കൂട്ടം പള്ളിപ്പുറം...

എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പിന്റെ തീരുമാനം

തിരുവനന്തപുരം പാളയത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായിരുന്ന എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി, കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി തന്നെയാണോ എന്ന് അളന്നു...