വിനോദ സഞ്ചാരികളെയും കാത്തിരിക്കുന്ന ഒറാങ്ങുട്ടാൻ്റെ ചിത്രം പുരസ്കാരത്തിന് അർഹമായി

നിർവികാരയായി തൻ്റെ വിനോദസഞ്ചാരികളെയും കാത്തിരിക്കുന്ന ഒറാങ്ങുട്ടാൻ്റെ ചിത്രം പുരസ്കാരത്തിന് അർഹമായി.

ഇൻഡോനേഷ്യയിലും മലേഷ്യയിലും ഒക്കെ സാധാരണയായി കണ്ടുവരുന്ന കുരങ്ങുകളുടെ ഒരു വർഗ്ഗമാണ് ഉറങ്ങൂട്ടാൻ.

വിനോദസഞ്ചാരികൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒറാങ്ങൂട്ടാൻ്റെ ചിത്രമാണ് ഏറെ പ്രേക്ഷകശ്രദ്ധ ഏറ്റുവാങ്ങിയത്. പുരസ്കാരാർഹമായ ഈ ചിത്രം മനുഷ്യമനസാക്ഷിയെ തന്നെ ചോദ്യം ചെയ്യുന്നു. തടവിൽ അകപ്പെട്ടതിനെ തുടർന്ന് താൻ അനുഭവിക്കുന്ന ഏകാന്തതയേയാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ ചിത്രത്തിന് “സീ നോ ഈവിൾ” എന്ന് ആണ് തലക്കെട്ട് നൽകിയത്. ഫോട്ടോഗ്രാഫറായ ആരോൺ ഗെക്കോസ്കി ആണ് ചിത്രം പകർത്തിയത്. അയാൾ 2024ലെ എൻവിയോൺമെൻ്റൽ ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിൽ ജേതാവ് ആകുകയും ചെയ്തു. ഈ പരിപാടി സംഘടിപ്പിച്ചത് ‘പ്രിൻസ് ആൽബർട്ട് 2 ഓഫ് മൊണാക്കോ ഫൗണ്ടേഷൻ’ ആണ്.

ബാങ്കോക്കിൽ ഉള്ള സഫാരി വേൾഡിലെ ഉറങ്ങൂട്ടാനുകൾ പ്രതിദിനം വിവിധ പരിപാടികളിൽ ഏർപ്പെടാറുണ്ട്-ബിക്കിനിയിൽ നൃത്തം ചെയ്യുക, ബൈക്ക് ഓടിക്കുക എന്നിവ. എന്നാൽ ഗെക്കോസ്കി പറയുകയുണ്ടായി ഈ പരിപാടികൾക്കെല്ലാം ശേഷം ഇവർ തികച്ചും നിരാശയോടെ തൻ്റെ വിനോദ സഞ്ചാരികളെ ആനന്ദിപ്പിക്കുവാൻ വേണ്ടി മാത്രം ഉള്ളവരായി മാറുന്നു.

ഈ തൻ്റെ ചിത്രത്തിലൂടെ ടൂറിസം വകുപ്പിനോടുള്ള പ്രതിഷേധമാണ് സൂചിപ്പിക്കുന്നത്. സാധാരണയായി കാട്ടിൽ നിന്നും മറ്റും കൊണ്ടുവരുന്നതായ ഈ ഉറങ്ങൂട്ടാനുകളുടെ അമ്മമാരെ അവർ ആദ്യം കൊന്നുകളയും. പട്ടിണി, ശാരീരിക ഉപദ്രവം എന്നിങ്ങനെ വളരെ ക്രൂരമായ രീതികളിലൂടെയാണ് അവരെ പരിശീലിപ്പിക്കുന്നത്. അവർക്ക് പ്രായം ആയശേഷം അവരെ ഒരു തടവ് കൂട്ടിലേക്ക് മാറ്റുകയും ആണ് ചെയ്യുന്നത്.

നിലവിൽ ഉറങ്ങൂട്ടാനുകളുടെ മൂന്ന് വർഗ്ഗങ്ങളാണുള്ളത്-ബോർണിയൻ, സുമാത്രൻ, തപ്പനുള്ളി എന്നിങ്ങനെ. ഗെക്കോസ്കിയുടെ ഈ ചിത്രത്തിൽ ഏതു വർഗ്ഗമാണുള്ളതെന്ന് വ്യക്തമല്ല.

തടങ്കലിൽ അകപ്പെട്ടതായ മൃഗങ്ങൾക്കായി യുഎൻ “റെഡ് ലിസ്റ്റ് ഓഫ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ” എന്നൊരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

നിയമവിരുദ്ധമായ വന്യജീവി വ്യാപാരം പോലുള്ള അനേകം പ്രശ്നങ്ങൾ ഇവർക്ക് നേരിടേണ്ടതായി വരുന്നുണ്ട്. ഗെക്കോസ്കിയുടെ ഈ ചിത്രം മറ്റ് 9200 ഓളം ഫോട്ടോഗ്രാഫർമാരെടുത്ത ഏകദേശം 11,000 ചിത്രങ്ങളിൽ നിന്നാണ് തെരഞ്ഞെടുത്തത്.

ജൂറീ ചെയർമാനായ അലക്സ് മസ്തർഡ് ഈ ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇത് ജനങ്ങളുടെ മനസ്സിൽ വളരെ നാൾ തങ്ങിനിൽക്കുന്ന ഒരു ചിത്രമായിരിക്കും എന്നാണ്. അതോടൊപ്പം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു വർഗ്ഗത്തിന്റെ ചിത്രമാണ് അയാൾ പകർത്തിയിരിക്കുന്നതെന്നും പറഞ്ഞ് അദ്ദേഹത്തെ അഭിനന്ദിച്ചു.

Leave a Reply

spot_img

Related articles

കുവൈത്തിലെ ജ്വല്ലറിയിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണം മോഷ്‌ടിച്ച രണ്ട് പ്രവാസി ജീവനക്കാർ അറസ്റ്റിൽ

കുവൈത്തിലെ ജഹ്റയിലെ ഒരു ജ്വല്ലറിയിൽ നിന്ന് 60,000 കുവൈത്ത് ദിനാറിൽ കൂടുതൽ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണം മോഷ്‌ടിച്ചതിന് രണ്ട് പ്രവാസി ജീവനക്കാരെ അറസ്റ്റ്...

അമേരിക്കയിൽ നിന്ന് അയയ്ക്കുന്ന പണത്തിന് വൻ നികുതി ഏർപ്പെടുത്തി ട്രംപ്; ഇന്ത്യക്കാർക്ക് ഉൾപ്പെടെ തിരിച്ചടി

പുതിയ നികുതി പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ നടുവൊടിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഇനി മുതൽ നാട്ടിലേക്ക് പണം അടക്കണമെങ്കിൽ ഇന്ത്യക്കാരുൾപ്പെടയുള്ളവർ...

ഇന്ത്യയുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി

ഇന്ത്യയുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്.നരേന്ദ്രമോദിയുമായി താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളത്തിലെ ത്തിൽ സൈനികരുമായി...

പാക്കിസ്ഥാനില്‍ നിന്നു ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി ബലൂച് നേതാവ് മിർ യാർ ബലൂച്

പാക്കിസ്ഥാനില്‍ നിന്നു ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി ബലൂച് നേതാവ് മിർ യാർ ബലൂച്.പതിറ്റാണ്ടുകള്‍ നീണ്ട സംഘർഷവും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലും പ്രക്ഷോഭകരെ ദുരൂഹമായി കാണാതാകുന്നതും...