ഫെബ്രുവരിയിലെ ഒരു ഇരുണ്ട രാത്രിയിൽ ഉഗാണ്ടയിലെ ക്യൂൻ എലിസബത്ത് നാഷണൽ പാർക്കിലെ കാസിംഗ നദിയുടെ തീരത്ത് രണ്ട് ആൺ സിംഹങ്ങൾ വെള്ളത്തിന് കുറുകെ നോക്കിനിന്നു.
ഏതാണ്ട് ഒരു മൈൽ അകലെ മറുവശത്തെ തീരത്തേക്ക് ആയിരുന്നു അവയുടെ നോട്ടം. നീർക്കുതിരകളും മുതലകളും നദി നിറയെ ഉണ്ടായിരുന്നു.
കഷ്ടിച്ച് 12 മണിക്കൂർ മുമ്പ് രണ്ട് സിംഹങ്ങളും വനപ്രദേശത്തിനായുള്ള അധികാരത്തിനായി വലിയ മൽപ്പിടുത്തം ഉണ്ടായതായിരുന്നു. രണ്ടു സിംഹങ്ങളും തളർന്ന് അവശരായിപ്പോൾ യുദ്ധം നിർത്തി. നദിയുടെ മറുതീരത്ത് ദൂരെ പെൺസിംഹങ്ങളുടെ അലർച്ച അവർക്ക് കേൾക്കാമായിരുന്നു.
സാധാരണ ഗതിയിൽ സിംഹങ്ങൾക്ക് നീന്താൻ ഇഷ്ടമല്ല. മൂന്ന് കാല് മാത്രമുള്ള സിംഹത്തിന് വനപാലകർ ഇട്ടിരിക്കുന്ന പേര് ജേക്കബ് എന്നായിരുന്നു. 2020-ൽ ഒരു വേട്ടക്കാരൻ്റെ കെണിയിൽ പെട്ടാണ് ഒരു കാല് നഷ്ടപ്പെട്ടത്.
എന്നാൽ ജേക്കബിനോ സഹോദരൻ ടിബുവിനോ ഒന്നും ഒരു തടസ്സമായില്ല. സിംഹങ്ങൾ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ നീന്തൽ എന്നാണ് ഗവേഷകർ ഇവ നീന്തിക്കടന്നതിനെ വിശേഷിപ്പിക്കുന്നത്.
Ecology and Evolution എന്ന ജേണലിൽ പ്രസിദ്ധീകരിച്ചതാണ് ഈ കഥ.
നദി കുറുകെ കടക്കാനുള്ള ആദ്യ മൂന്ന് ശ്രമങ്ങളിലും സിംഹങ്ങൾ പരാജയപ്പെട്ടു. രണ്ടാമത്തെ ശ്രമത്തിനിടെ മുതലയോ നീർക്കുതിരയോ കാരണം രണ്ട് ആൺ സിംഹങ്ങളും വേഗത്തിൽ കരയിലേക്ക് മടങ്ങി.
ഈ ദൃശ്യങ്ങളെല്ലാം ഡ്രോൺ ക്യാമറയിൽ പതിഞ്ഞതു കൊണ്ടാണ് ലോകം ഇന്ന് ഈ കഥ അറിയുന്നത്.
ഒരു മണിക്കൂറിനുള്ളിൽ ഇരുവരും മൂന്നാം തവണയും യാത്ര തിരിച്ചു.
കാസിംഗ നദി ദേശീയ ഉദ്യാനത്തെ രണ്ടായി മുറിക്കുന്നു. സിംഹങ്ങൾ ഈ തീരത്ത് എങ്ങനെയെത്തി എന്നതിന് തെളിവൊന്നുമില്ല. എന്തായാലും സിംഹങ്ങൾ രണ്ടും നീന്തി അക്കരെയെത്തി.
എന്തുകൊണ്ടാണ് സിംഹങ്ങൾ ഇത്രയും അപകടകരമായ ഒരു യാത്ര നടത്തിയത്?
“ഇണചേരാൻ ആരുമില്ലെങ്കിൽ ഈ മൃഗങ്ങൾ എന്തു ചെയ്യും?”ഇക്കാര്യങ്ങൾ പഠനവിധേയമാക്കിയ ഗവേഷകർ പറഞ്ഞു.
പാർക്കിലെ സിംഹങ്ങളുടെ എണ്ണം 2018-ൽ 71 സിംഹങ്ങളിൽ നിന്ന് ഇന്ന് ഏകദേശം 40 ആയി കുറഞ്ഞു. കൂടുതലും പെൺസിംഹങ്ങളാണ് ഇപ്പോഴുള്ളത്.