അപകടത്തിൽ മരണമടഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞു

കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിനു സമീപത്തെ അപകടംത്തിൽ മരണമടഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞു

കൊല്ലാട് കൊല്ലം കവലയ്ക്കു സമീപം പള്ളിക്കുന്നേൽ വീട്ടിൽ സുരേഷിന്റെ മകൻ സച്ചിൻ സുരേഷ് (ജീമോൻ 18) ആണ് മരിച്ചത്

ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലാട് പള്ളിക്കുന്നേൽ വീട്ടിൽ സെബിനെ (18) ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിനു മുന്നിലെ വളവിലായിരുന്നു അപകടം.

യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

ഗസ്റ്റ് ഹൗസ് ഭാഗത്ത് നിന്നും പുന്നയ്ക്കൽ ചുങ്കം ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്നു യുവാക്കൾ. ഗസ്റ്റ് ഹൗസ് ഭാഗം കഴിഞ്ഞുള്ള വളവിൽ ഇവർ സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്ന് റോഡരികിലൂടെ നിരങ്ങി നീങ്ങിയ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.

അപകടത്തെ തുടർന്ന് റോഡിൽ തലയിടിച്ചു വീണ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

ഇവിടെ എത്തിച്ചപ്പോഴേയ്ക്കും സച്ചിന്റെ മരണം സംഭവിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ സെബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...