പക്ഷിപ്പനി:ആലപ്പുഴയില്‍ ജാഗ്രതാ നിർദേശം

പക്ഷിപ്പനി:ആലപ്പുഴയി കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം

ആലപ്പുഴയിൽ കൂടുതൽ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.

തുടർച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി.

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിത മാക്കാൻ കൂടുതൽ സംഘത്തെ നിയോഗിക്കും.

പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളിൽ നിന്ന് രോഗം കൂടുതൽ വ്യാപിക്കുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മുഹമ്മ, തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി വ്യാപിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമെന്ന് മുഹമ്മ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രതികരിച്ചു.

പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിലെ കള്ളിങ് നാളെ നടക്കും.

ഇവിടങ്ങളിൽ 6,069 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടത്.

കൊച്ചിയിൽ നിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാകും പ്രതിരോധ പ്രവർത്തനങ്ങൾ.

എന്നാൽ രോഗം ബാധിച്ച കാക്കകളെ എന്ത് ചെയ്യുമെന്നതിൽ വ്യക്തതയില്ല.

കള്ളിങ് നടത്തിയ ജീവനക്കാർ ഭൂരിഭാഗവും ക്വാറന്‍റീനിൽ ആയത് മൃഗസംരക്ഷണ വകുപ്പിന്റെ ജോലികളെയും ബാധിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

കേരള ഐഎസ് മൊഡ്യൂൾ കേസ്; NIA പ്രതിചേർത്ത 2 പേർക്ക് ഹൈക്കോടതി ജാമ്യം

തീവ്രവാദ കേസിൽ എൻ ഐ എക്ക് കനത്ത തിരിച്ചടി. ഭീകര സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന കേസിൽ...

തിയറ്ററുകളിൽ തീ പടർത്തിയ എമ്പുരാനിലെ ജംഗിൾ പൊളി സീൻ പുറത്ത്

എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കേരളത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെ സീനും ഗാനവും പുറത്തു വിട്ട് അണിയറപ്രവർത്തകർ.ലൂസിഫറിലെ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ റീപ്രൈസ് പതിപ്പായിരുന്നു എമ്പുരാനിൽ ഉപയോഗിച്ചത്....

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു

തമിഴ്‌നാട് ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. സാമ്പിയ സ്വദേശിയായ യുവതിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്....

ചൈനയ്ക്ക് മേൽ 104 % അധിക തീരുവ ചുമത്തി അമേരിക്ക; നാളെ മുതൽ പ്രാബല്യത്തിൽ വരും

ചൈനയ്ക്ക് മേൽ അധിക തീരുവ ഏർപ്പെടുത്തി അമേരിക്ക. 104% അധിക തീരുവയാണ് ചുമത്തിയിരിക്കുന്നത്. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു....