മുണ്ടക്കൽ തടപറമ്പ് ചീക്കോട് സ്മശാനം റോഡിൽ കള്ള് ഷാപ്പിന് സമീപത്ത് നിന്നാണ് 10.5 കിലോ കഞ്ചാവുമായി ലക്ഷം വീട് തടപറമ്പ്കെ. ആനന്ദനെ വാഴക്കാട് പോലീസ് പിടികൂടിയത് .
കൂടെ ഉണ്ടായിരുന്ന രണ്ട് പേർ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. കൂടെ ഉണ്ടായിരുന്നവർ മെഹബൂബ് കുറ്റി കാട്ടിൽ , മണി എന്നിവരാണെന്ന് പോലീസിൻ്റെ പിടിയിലായ ആനന്ദൻ മൊഴിനൽകിയതായി പോലീസ് പറഞ്ഞു.
മെഹബൂബ് സമാന കേസുകളിൽ മുമ്പും കുറ്റവാളിയാണെന്ന് സൂചനയുള്ളതായും പോലീസ് പറയുന്നു.
മലപ്പുറം ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാഴക്കാട് പോലീസ് ഇൻസ്പക്ടർ കെ.രാജൻ ബാബുവിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പോലീസ് പിടി കൂടിയത്. ‘
പത്തര കിലോ കഞ്ചാവുമായി സ്കൂട്ടറിൽ വരുമ്പോഴാണ്
ചീക്കോട് മുണ്ടക്കൽ സ്മശാനം റോഡിൽ വെച്ച് പ്രതിയെ പോലീസ് പിടി കൂടിയത് കൂടെയുണ്ടായിരുന്ന രണ്ടുപേർപോലീസിനെ കണ്ട് ഓടി രക്ഷപെട്ടു.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച യമഹ സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.
വാഴക്കാട് പോലീസ് സബ് ഇൻസ്പക്ടർ സുരേഷ് , സി.പി.ഒ മാരായ വാഷിദ്, രാജേഷ് , ജയരാജ് , പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.