ലോക അരിവാള്‍ കോശ രോഗദിനം ഇന്ന്

ലോക അരിവാള്‍ കോശ രോഗദിനമായ ഇന്ന്അരിവാള്‍ രോഗികൾ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളിൽ ഒത്തൊരുമിക്കുന്നു.  അനുഭവങ്ങള്‍ പങ്കുവയ്ക്കുക, പരസ്പരമറിയുക, സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍, അറിയിക്കുക എന്നിവയാണ് സംഗമത്തിന്റെ ലക്ഷ്യം. രോഗബാധിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ആരോഗ്യ വിദഗ്ധരുടെ ക്ലാസുകളും ‘ആഭ’ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ഇതോടൊപ്പം നടക്കും. ‘പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിക്കാം; ആഗോളതലത്തില്‍ അരിവാള്‍ കോശ രോഗപരിചരണം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു’ എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. 

മനുഷ്യരക്തത്തിലെ ചുവന്ന രക്താണുക്കളുടെ ആകൃതിയില്‍ മാറ്റം വരുത്തുന്ന ഒരു ജനിതക രോഗമാണ് അരിവാള്‍ കോശരോഗം. സാധാരണ, മനുഷ്യരുടെ ചുവന്ന രക്താണുക്കള്‍ വൃത്താകൃതിയില്‍ പരന്ന് മധ്യഭാഗം അല്‍പം ഉള്‍വലിഞ്ഞ ആകൃതിയിലാണ്.

എന്നാല്‍, അരിവാള്‍ രോഗബാധിതരില്‍ ചുവന്ന രക്താണുക്കള്‍ ആകൃതി മാറി അര്‍ധചന്ദ്രാകൃതിയില്‍ അരിവാള്‍ പോലെയാകുന്നു. ഇതുമൂലം രക്താണുക്കളുടെ സുഗമമായ ചംക്രമണവും അവയുടെ പ്രധാന ദൗത്യമായ പ്രണവായു വഹിക്കല്‍ തകരാറിലാവുകയും ചെയ്യുന്നു.

ഇത് ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ക്ക് തകരാറിനും തകര്‍ച്ചയ്ക്കും കാരണമാകും. അരിവാള്‍ രോഗ നിര്‍ണയത്തിനുള്ള ഏറ്റവും ആധുനികവും കൃത്യതയുള്ളതുമായ എച്ച്പിഎല്‍സി പരിശോധനാ സൗകര്യം മാനന്തവാടി മെഡിക്കല്‍ കോളേജിലുണ്ട്.

കൂടാതെ ജില്ലയില്‍ മാനന്തവാടി മെഡിക്കല്‍ കോളജ്, പനമരം സിഎച്ച്‌സി, നൂല്‍പ്പുഴ എഫ്എച്ച്‌സി, പുല്‍പ്പള്ളി സിഎച്ച്‌സി, ബത്തേരി താലൂക്ക് ആശുപത്രി, മീനങ്ങാടി സിഎച്ച്‌സി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ എച്ച്ബി ഇലക്ട്രോഫോറസിസ് കേന്ദ്രങ്ങളുണ്ട്. ഫീല്‍ഡ് തല സ്‌ക്രീനിങ്ങിന് ആവശ്യമായ സോലുബിലിറ്റി  പരിശോധനാ സൗകര്യം ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.

*രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

കൂടുതല്‍ ചൂട്, തണുപ്പ് എന്നിവയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക, കൃത്യമായ മരുന്നുകളും പോഷകാഹാരങ്ങളും കഴിക്കുക, ധാരാളം ശുദ്ധജലം കുടിക്കുക. രോഗനിര്‍ണ്ണയം, ചികിത്സ, പരിപാലനം, നിര്‍ദ്ദശങ്ങള്‍ മുതലായവ ഏറ്റവും അടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലഭ്യമാണ്.

രക്തപരിശോധന നടത്തി അസുഖമുണ്ടോ ഇല്ലെയോ എന്ന് ഉറപ്പുവരുത്തുക, ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗചികിത്സ നടത്താന്‍ ഒട്ടും വൈകരുത്, അണുബാധയുണ്ടാവാനുള്ള സാഹചര്യങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുക, രോഗാണു മൂലമുള്ള പനി വരുമ്പോള്‍ ഉടന്‍ വൈദ്യസഹായം തേടുക, ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിലനിര്‍ത്തുക, ജലാംശനഷ്ടം ഉണ്ടാകാനിടയുള്ള കഠിനാധ്വാനം ഒഴിവാക്കുക, പ്രതികൂലമായ കാലാവസ്ഥ (അമിതമായ ചൂട്, തണുപ്പ്) എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കുക, ശസ്ത്രക്രിയയുടെ സമയത്തും പ്രസവ സമയത്തും സിക്കിള്‍ സെല്‍ അനീമിയ രോഗിയാണെന്ന വിവരം ഡോക്ടറെ അറിയിക്കുക, പുകവലി, മദ്യപാനം എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കുക, അസുഖമുള്ള കുട്ടികളില്‍ കൃത്യസമയത്ത് തന്നെ കുത്തിവയ്പ്പുകള്‍ എടുക്കുക, ഭക്ഷണങ്ങളില്‍ പ്രാദേശികമായി ലഭ്യമാവുന്ന പോഷകാഹാരങ്ങള്‍ ഉള്‍പ്പെടുത്തുക, ഗര്‍ഭിണികള്‍ കൃത്യമായ പരിശോധനകള്‍ നടത്തുക.

Leave a Reply

spot_img

Related articles

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...

ശബരീശന് വെള്ളിയാഴ്ച പമ്പയിൽ ആറാട്ട്

മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക്...

കോഴഞ്ചേരി പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു

ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തു എന്ന് ബന്ധുക്കൾ പറയുന്നു.കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു....