മാക്സ് എന്ന ആറു വയസ്സ് പ്രായമുള്ള ഒരു പൂച്ച വെർമണ്ട് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്.
സംഗതി ലോകം അറിഞ്ഞത് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ്.
മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമായതിനെ തുടർന്ന് മാക്സിനെ
യൂണിവേഴ്സിറ്റിയുടെ ഡീനായ മോറിസ് അഭിനന്ദിച്ചു.
തന്റെ ഉടമസ്ഥനായ ആഷ്ലി ഡോ, തന്നെ പുറത്തിറങ്ങി നടക്കുവാൻ അനുവദിച്ചിരുന്നു എങ്കിലും മാക്സ് പുറത്തു പോകാൻ താല്പര്യം കാണിച്ചിരുന്നില്ല. എപ്പോഴും ഒരിടത്ത് തന്നെ ഇരിക്കുവാനായിരുന്നു മാക്സിന് ഇഷ്ടം.
മാക്സ് എല്ലാവരോടും വളരെ അടുപ്പം ഉള്ള ഒരു പൂച്ചയാണ്.ഡീനിനെ കാണുമ്പോൾ ആദ്യം ഗ്രീറ്റ് ചെയ്യുന്നത് മാക്സ് ആണ്.
യൂണിവേഴ്സിറ്റിയുടെ സോഷ്യൽ മീഡിയ മാനേജർ ആയ റോബ് ഫ്രാങ്ക്ലിനാണ് പൂച്ചയെ ക്ലാസ്സിൽ നിയമിക്കുന്നതിനുള്ള ആശയം മുന്നോട്ട് വെച്ചത്.
വിദ്യാർത്ഥികൾ എവിടെയാണ് ഉള്ളത് അവിടെ മാക്സും ഉണ്ടാവും. ക്യാമ്പസിനു പുറത്ത് ഒരു മലയുടെ മുകളിൽ ആയിരുന്നു അതിൻ്റെ സ്ഥിരം താവളം. കാരണം അതു വഴിയാണ് എപ്പോഴും വിദ്യാർത്ഥികൾ വരികയും പോവുകയും ചെയ്യുന്നത്.
വിദ്യാർത്ഥികൾക്കും ഈ പൂച്ചയെ വളരെ ഇഷ്ടമാണ്. മാക്സ് അവരോടൊപ്പം കളിക്കാറുണ്ട്. കുട്ടികൾ മാക്സിനോടൊപ്പം സെൽഫികളും മറ്റും എടുക്കാറുണ്ട്.
തന്നിലേക്ക് ആളുകളെ ആകർഷിക്കുവാനുള്ള ഒരു പ്രത്യേക കഴിവ് മാക്സിനു ഉണ്ടായിരുന്നു.
മാക്സ് ആയിരുന്നു സ്ഥാപനത്തിനുള്ളിലേക്ക് കുട്ടികളെ സ്വീകരിക്കുന്നത്. മാത്രമല്ല അവിടെ പുതുതായി എത്തുന്നവരെ ക്യാമ്പസ് ചുറ്റി കാണിക്കുന്ന കർത്തവ്യവും മാക്സിന് ആയിരുന്നു.