മൃഗശാലയിൽ കരപ്പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ സ്റ്റേഷന്റേയും ഉദ്ഘാടനം നാളെ

സർക്കാരിന്റെ നാലാം നൂറുദിന പരിപാടികളുടെ ഭാഗമായി മൃഗശാലയിൽ നിർമ്മാണം പൂർത്തീകരിച്ച കരപ്പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ സ്റ്റേഷന്റേയും ഉദ്ഘാടനം  ഒക്ടോബർ 23 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിക്കും.

മക്കാവു പോലെയുള്ള വിവിധയിനം പക്ഷികളെ പാർപ്പിക്കുന്നതിനുള്ള വാസസ്ഥമാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്.

മൃഗങ്ങൾക്കുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടുകൂടി മൃഗശാലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ അനുബന്ധമായാണ് മൃഗങ്ങളെ താൽക്കാലികമായി പാർപ്പിച്ചു നിരീക്ഷിക്കുന്നതിനായി ക്വാറന്റൈൻ സെന്റർ നിർമ്മിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് മ്യൂസിയം മൃഗശാല ബാൻഡ് സ്റ്റാൻഡിൽ നടക്കുന്ന പരിപാടിയിൽ അഡ്വ വികെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷനാകും. മൃഗശാല വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ ഇൻ ചാർജ് പിഎസ് മഞ്ജുളാദേവി, വാർഡ് കൗൺസിലർ ഡോ കെ എസ് റീന, സൂപ്രണ്ട് വി രാജേഷ്, വൈൽഡ് ലൈഫ് വാർഡൻ വിനോദ് എസ് വി, വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...