ബിഗ് ബെൻ ജൂൺ ഇരുപത്തിയെട്ടിന്

ജീവിതം കരുപ്പിടിപ്പിക്കാൻ അന്യരാജ്യത്ത് തൊഴിൽ തേടിപ്പോകുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് ബിഗ് ബെൻ..
യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ബിനോ അസ്റ്റിനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.

ലണ്ടൻ നഗരത്തിൽ നെഴ്സായി ജോലി നോക്കുന്ന ലൗലി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.
യു. കെ. യിലെ നഗരങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിനു മലയാളി സ്ത്രീകളുടെ ജീവിതമാണ് സംവിധായകൻ ലൗലി എന്ന പെൺകുട്ടിയെ കേന്ദീകരിച്ച് അവതരിപ്പിക്കുന്നത്.
കേരളത്തിലെ വലിയൊരു സമൂഹത്തിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച കൂടിയാണിച്ചിത്രം.
തൻ്റെ ജീവിതാനുഭവങ്ങളിൽ കൂടിത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് ലണ്ടൻ നഗരവാസി കൂടിയായ സംവിധായകൻ ബിനോ അഗസ്റ്റിനും വ്യക്തമാക്കി.

തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേക്കെത്തിക്കുന്ന ലൗലി പ്രതീക്ഷിച്ചത് നല്ലൊരു കുടുംബ ജീവിതം കുടിയാണ്.
എന്നാൽ പിന്നീട് അവളുടെ സ്വപ്നങ്ങളെ തകിടം മറിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. ഈ സംഭവങ്ങളുടെ സംഘർഷഭരിതമായ ചലച്ചിത്രാവിഷ്ക്കാരണ
മാണീ ചിത്രം.
‘ഹൃദയഹാരിയായ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി ത്രില്ലർ ജോണറിലുള്ള ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം.
ബ്രെയിൻ ട്രീ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രജയ് കമ്മത്ത്, എൽദോ തോമസ് സിബി അരഞ്ഞാണി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഈ ചിത്രം പ്രധാനമായും യു.കെ. നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് അവതരിപ്പിക്കുന്നത്.
ഈ നാടിൻ്റെ സംസ്കാരവും, ആചാരാനുഷ്ടാനങ്ങളും,
നിയമ വ്യവസ്ഥകൾക്കും ഒക്കെ പ്രാധാന്യം നൽകിയുള്ള ഒരു ട്രീറ്റ്മെൻ്റാണ് സംവിധായകൻ ബിനോ അഗസ്റ്റിൻ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.
ലൗലി എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്.
അനു മോഹനാണ് ഭർത്താവ് ജീൻ ആൻ്റെണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനുമോഹൻ, അതിഥി രവി എന്നിവരുടെ അഭിനയ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവിനു സഹായകരമാകുന്നതാണ് ഈ ചിത്രമെന്ന് നിസ്സംശയം പറയാം.
വിനയ് ഫോർട്ട് വിജയ് ബാബു ജാഫർ ഇടുക്കി,ചന്തുനാഥ് ബിജു സോപാനം, മിയാ ജോർജ്, എന്നിവർക്കൊപ്പം യു.കെ.യിലെ നിരവധി മലയാളി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു
തികഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം.
ഹരി നാരായണൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു
പശ്ചാത്തല സംഗീതം – അനിൽ ജോൺസ്.
ഛായാഗ്രഹണം- സജാദ് കാക്കു
എഡിറ്റിംഗ് -റിനോ ജേക്കബ്ബ്.
കലാസംവിധാനം –അരുൺ വെഞ്ഞാറമൂട്
അസ്സോസ്സിയേറ്റ് ഡയറക്ടർ – കൊച്ചു റാണി ബിനോ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ.ജെ. വിനയൻ.
. മാർക്കറ്റിംഗ് – കണ്ടൻ്റ് ഫാക്ടറി മീഡിയാ
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – വൈശാലി, ഉദരാജൻ പ്രഭു,
നിർമ്മാണ നിർവഹണം – സഞ്ജയ്പാൽ, ഗിരിഷ് കൊടുങ്ങല്ലൂർ.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...